CHAMPIONS TROPHY 2025: അപ്പോൾ ആ കാര്യത്തിൽ തീരുമാനമായി, ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്ഥാനിൽ പോകുമോ എന്ന കാര്യത്തിൽ നിർണായക വാർത്തകൾ പുറത്ത്

ലോക ടി 20 ചാമ്പ്യന്മാരായ ഇന്ത്യയുടെ അടുത്ത ദൗത്യം 2025 ഇൽ പാകിസ്ഥാനിൽ വെച്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ആണ്. അടുത്ത ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ലിസ്റ്റ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐക്ക് നൽകിയിട്ടുണ്ട്. ആദ്യ ഗ്രൂപ്പിൽ ഇന്ത്യ, ന്യുസിലാൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക എന്നിവരും. ഇന്ത്യ പാകിസ്ഥാൻ മത്സരം ലാഹോറിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ പാകിസ്ഥാനിലോട്ട് പോകാൻ ഇന്ത്യ തയ്യാറല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരു ടീമുകളും ബിസിസിഐ ടൂർണമെന്റുകൾ മാത്രമാണ് കളിക്കാറുള്ളത്. പാകിസ്ഥാൻ ആയിട്ടുള്ള എല്ലാ പരമ്പരകളും ഇന്ത്യ റദ്ധാക്കിയിരുന്നു. ഐപിഎല്ലിൽ പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നതിൽ നിന്നും വിലക്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ അവിടേക്ക് മത്സരിക്കാൻ ചെല്ലണം എന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻറെ നിലപാട്. ലാഹോറിൽ ഇന്ത്യ മത്സരിക്കാൻ ചെന്നാൽ അത് ഒരു ചരിത്രമാകുകയും ലോക ക്രിക്കറ്റ് ആരാധകരുടെ എല്ലാം ശ്രദ്ധ അവിടേക്ക് ആകുകയും ചെയ്‌യും. മത്സരത്തിൽ ഇന്ത്യയെ പാകിസ്ഥാൻ തോൽപിക്കും എന്ന് മുൻ പാകിസ്ഥാൻ താരങ്ങൾ വെല്ലുവിളിക്കുന്നുണ്ട്. എന്നാൽ പാകിസ്താനിലേക്ക് കളിക്കാൻ ഇന്ത്യ പോകില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിസിസിഐ.

ജയ് ഷായുടെ നിർദ്ദേശ പ്രകാരം ഇന്ത്യ പാകിസ്ഥാൻ മത്സരം ഒരു ന്യുട്രൽ വേദിയിൽ നടത്താനുള്ള ശ്രമങ്ങൾ നടന്ന വരികയാണ്. മറ്റു ക്രിക്കറ്റ് ബോർഡുകൾ ഒന്നും തന്നെ പാകിസ്താനിലേക്ക് പോകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ഐസിസി ലോകകപ്പിൽ ഇന്ത്യയിലേക്ക് പാകിസ്ഥാൻ വന്നിരുന്നു.

പിസിബി 100 ശതമാനവും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് ഐസിസിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പാകിസ്ഥാനിൽ കളിക്കാൻ സർക്കാരിന്റെ അനുമതി കിട്ടേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ അത് നടക്കാനുള്ള സാധ്യത കുറവാണ്. ന്യുട്രൽ ആയിട്ടുള്ള സ്‌റ്റഡിയും കിട്ടിയില്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മത്സരിക്കില്ല എന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.

Latest Stories

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും