ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യയേക്കാള്‍ നല്ലത് ശ്രീലങ്ക, നല്ല മത്സരമെങ്കിലും കാണാം; പരിഹസിച്ച് പാക് ജേര്‍ണലിസ്റ്റ്

പാകിസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഇന്ത്യ പിന്മാറിയാല്‍ പകരം ശ്രീലങ്ക ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയേക്കാള്‍ നല്ലത് ശ്രീലങ്കന്‍ ടീമാണെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് മാധ്യമപ്രവര്‍ത്തകര്‍ ഫരീദ് ഖാന്‍. എക്സിലൂടെയായിരുന്നു ഇന്ത്യന്‍ ടീമിനെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള ഫരീദ് ഖാന്റെ പോസ്റ്റ്.

2025ല്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയേക്കാള്‍ നന്നായി ശ്രീലങ്ക പെര്‍ഫോം ചെയ്യും. അവരാണ് കൂടുതല്‍ മല്‍സരബുദ്ധിയുള്ള ടീം, ഇന്ത്യ ഒഴിവായാല്‍ കളിക്കാന്‍ അര്‍ഹതയും ലങ്കയ്ക്കാണ്. നമ്മുടെ അയല്‍ക്കാര്‍ പോലും ഇക്കാര്യം സമ്മതിച്ചു തരും- ഫരീദ് ഖാന്‍ എക്‌സില്‍ കുറിച്ചു.

ഫരീദിന്റെ ആ പരിഹാസത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുമായി പോരാടി വിജയിക്കാന്‍ ഒരിക്കലും പാകിസ്ഥാനു സാധിക്കില്ലെന്നും സ്വന്തം കാണികളുടെ മുന്നില്‍ തോറ്റു പോയാലോ എന്ന ഭയമാണ് പാകിസ്ഥാനികളെ കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുമെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയേക്കുമെന്നാണ് വിവരം. ഇവന്റിനായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്. അല്ലെങ്കില്‍ ഏഷ്യാ കപ്പ് 2023 പോലെ തന്നെ ഒരു ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് ബിസിസിഐ ഐസിസിയെ പ്രേരിപ്പിക്കും.

അതേസമയം, ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പിസിബി ഉറച്ചുനില്‍ക്കുകയാണ്. ബിസിസിഐയുടെ നിര്‍ദ്ദേശം ഐസിസി നിരസിച്ചാല്‍ പിന്നെ കാര്യമായൊന്നും പറയാനാവില്ല. പക്ഷേ അവര്‍ക്ക് ടൂര്‍ണമെന്റില്‍നിന്ന് പിന്മാറാനുള്ള ഓപ്ഷനുണ്ടാകും.

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറുന്നത് ഗാല ഇവന്റിന്റെ ബ്രാന്‍ഡ് മൂല്യത്തെ സാരമായി ബാധിക്കും. എന്നാല്‍ ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാകാത്ത സാഹചര്യം വന്നാല്‍, ടൂര്‍ണമെന്റില്‍ ശ്രീലങ്ക ഇന്ത്യയുടെ സ്ഥാനം പിടിക്കും. കട്ട് ഓഫ് തീയതിയിലെ മോശം റാങ്കിംഗ് കണക്കിലെടുത്ത് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുന്നതില്‍ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു.

ആതിഥേയരായ പാക്കിസ്ഥാനൊപ്പം മികച്ച ഏഴ് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് സ്വയം യോഗ്യത നേടി. കട്ട് ഓഫ് സമയത്ത് ശ്രീലങ്ക ബംഗ്ലാദേശിന് താഴെയായിരുന്നു. എന്നിരുന്നാലും ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചാല്‍, ശ്രീലങ്ക ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടും.

 

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ