ചാമ്പ്യൻസ് ട്രോഫി 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം ആ താരങ്ങളാണ്: മിച്ചൽ സാന്റ്നർ

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 44 റൺസിന്‌ വിജയിച്ചിരുന്നു. അതിലൂടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സെമി ഫൈനൽ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയയാണ്. മത്സരം നാളെ ദുബായിൽ വെച്ചാണ് നടക്കുക.

ന്യുസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ 38 റൺസ് എടുക്കുന്നതിനു മുൻപ് തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റുകളായ രോഹിത്, വിരാട്, ഗിൽ എന്നിവർ പുറത്തായിരുന്നു. തുടർന്ന് ഇന്ത്യക്ക് നിർണായകമായ പാർട്ണർഷിപ്പ് നൽകിയത് ശ്രേയസ് അയ്യർ അക്‌സർ പട്ടേൽ സഖ്യമാണ്. ശ്രേയസ് 79 റൺസും, അക്‌സർ 42 റൺസും നേടി.

ഇരുവരും പുറത്തായ ശേഷം ടീമിനെ മുൻപിൽ നിന്ന് നയിച്ചത് ഹാർദിക്‌ പാണ്ട്യയിരുന്നു. താരം 45 പന്തിൽ 45 റൺസ് നേടി നിർണായകമായ റൺസ് ഉയർത്തി. മത്സരശേഷം ന്യുസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ സംസാരിച്ചു.

മിച്ചൽ സാന്റ്നർ പറയുന്നത് ഇങ്ങനെ:

” മത്സരത്തിന്റെ മധ്യഓവറുകളിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തി. ശ്രേയസ് അയ്യർ മികച്ചൊരു ഇന്നിം​ഗ്സ് കളിച്ചു. ഹാർദിക് അത് നന്നായി ഫിനിഷ് ചെയ്തു. ഇതാണ് ന്യൂസിലാൻഡിന്റെ കൈയ്യിൽ നിന്നും മത്സരം തട്ടിയെടുക്കാൻ കാരണമായത്. ഇന്ത്യ നാല് സ്പിന്നർമാരെ നന്നായി ഉപയോ​ഗിക്കുകയും ചെയ്തു” മിച്ചൽ സാന്റ്നർ പറഞ്ഞു.