ചാമ്പ്യന്‍സ് ട്രോഫി 2025: പാകിസ്ഥാന്‍ പിന്മാറിയില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത്

ഒരു ഹൈബ്രിഡ് മാതൃകയില്‍ ചാമ്പ്യന്‍സ് ട്രോഫി 2025 ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാനെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. പിസിബി മുഴുവന്‍ ടൂര്‍ണമെന്റും രാജ്യത്ത് നടത്താനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ അയല്‍ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അടുത്ത ഘട്ടത്തെക്കുറിച്ച് തങ്ങളെ അറിയിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാന്‍ നിലപാട് മാറ്റില്ലെന്ന് മൊഹ്സിന്‍ നഖ്വി സ്ഥിരീകരിച്ചു. ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയാവകാശം എടുത്തുകളഞ്ഞാല്‍, മെന്‍ ഇന്‍ ഗ്രീന്‍ ആഗോള ഇവന്റില്‍ നിന്ന് പിന്മാറും. പാകിസ്ഥാന്‍ ഹൈബ്രിഡ് മോഡല്‍ നിരസിച്ചതിനെ തുടര്‍ന്ന് ഐസിസി ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പാക്കിസ്ഥാനില്ലാതെയാകും കളി.

പാകിസ്ഥാന്‍ ബോര്‍ഡ് സര്‍ക്കാരുമായി കൂടിയാലോചിച്ച് സമീപഭാവിയില്‍ ഇന്ത്യക്കെതിരായ ഏതെങ്കിലും ടൂര്‍ണമെന്റില്‍ കളിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചു.
ബിസിസിഐക്കെതിരെ നിയമപരമായ പോരാട്ടവും പ്രതീക്ഷിക്കാം. സാജ് സാദിഖ് പറയുന്നതനുസരിച്ച് ആഗോള ടൂര്‍ണമെന്റില്‍നിന്ന് പാകിസ്ഥാന്‍ പിന്മാറിയില്ലെങ്കില്‍ ഇന്ത്യയുടെ ഗെയിമുകള്‍ യുഎഇയില്‍ സംഘടിപ്പിക്കും. ഫൈനല്‍ ദുബായില്‍ നടക്കും.

ഇന്ത്യ-പാക് മത്സരങ്ങള്‍ ധാരാളം വരുമാനം ഉണ്ടാക്കുന്നതിനാല്‍ ഇന്ത്യയെയോ പാകിസ്ഥാനെയോ കൈവിടാന്‍ ഐസിസിക്ക് കഴിയില്ല. അതേസമയം, പിസിബി ഉദ്യോഗസ്ഥരുടെ പ്രസ്താവനകളോട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ