ചാമ്പ്യന്‍സ് ട്രോഫി തര്‍ക്കം മറ്റൊരു തലത്തിലേക്ക്; പിസിബിയോട് അക്കാര്യം ആവശ്യപ്പെട്ട് പാക് സര്‍ക്കാര്‍

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ കാര്യത്തില്‍ സ്തംഭനാവസ്ഥ തുടരുകയാണ്. തങ്ങളുടെ ടീമിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് അയക്കേണ്ടതില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിച്ചിരുന്നു. എന്നിരുന്നാലും, മുഴുവന്‍ ടൂര്‍ണമെന്റും നാട്ടില്‍ സംഘടിപ്പിക്കാനുള്ള അവകാശം നേടിയതിനാല്‍ ഒരു മത്സരം പോലും രാജ്യത്തിന് പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നതില്‍ പാകിസ്ഥാനും ഉറച്ചുനിന്നു.

വിഷയത്തില്‍ പിസിബി പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഉപദേശം തേടിയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് ഒരു കളിയും മാറ്റരുതെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

പാകിസ്ഥാനില്‍ നിന്ന് ഒരു കളിയും മാറ്റരുതെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, സമയമാകുമ്പോള്‍ അതായിരിക്കും ഞങ്ങളുടെ നിലപാട്. ഇപ്പോള്‍, ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ഐസിസി ഞങ്ങളെ അറിയിച്ചതേയുള്ളൂ. ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയാവകാശം ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ ഗെയിമുകള്‍ പാകിസ്ഥാന് പുറത്തേക്ക് മാറ്റാന്‍ ഒരു വഴിയുമില്ല- ഒരു പിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാസിത് അലിയും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കുന്നതില്‍നിന്ന് പിസിബിയെ പാക് സര്‍ക്കാര്‍ വിലക്കിയതായി അദ്ദേഹം പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം