ചാമ്പ്യന്‍സ് ട്രോഫി: ശുഭ്മാന്‍ ഗില്ലിനെ മാറ്റുന്നു, ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റന്‍: റിപ്പോര്‍ട്ട്

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില ഉജ്ജ്വലമായ തീരുമാനങ്ങള്‍ എടുക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്. ഇതില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് ശുഭ്മാന്‍ ഗില്ലിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടുമെന്നതാണ്. ഗില്ലിന് പകപം ജസ്പ്രീത് ബുംറയെ ചാമ്പ്യന്‍സ് ട്രോഫി 2025-ന്റെ വൈസ് ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുത്തേക്കും.

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ടെസ്റ്റുകളില്‍ വെറ്ററന്‍ പേസര്‍ ഇന്ത്യയെ നയിച്ചിരുന്നു. അഞ്ചാം ടെസ്റ്റിന്റെ അവസാന പകുതിയില്‍ ബുംറയ്ക്ക് നടുവേദന അനുഭവപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് ബിസിസിഐ മെഡിക്കല്‍ ടീമില്‍നിന്ന് ഒരു അപ്ഡേറ്റും ഉണ്ടായിട്ടില്ല.

ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഫിറ്റ്നസ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റനാകാനുള്ള മുന്‍നിരക്കാരന്‍ ബുംറയാണ്. മാര്‍ക്വീ ടൂര്‍ണമെന്റില്‍ പേസര്‍ രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടി ആകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2024 ലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് നേരത്തെ രോഹിതിന്റെ ഡെപ്യൂട്ടി ആയി ഗില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഫോര്‍മാറ്റുകളിലുടനീളമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളാണ് ബുംറ. എന്നിരുന്നാലും, തിരക്കേറിയ ടെസ്റ്റ് സീസണില്‍ അദ്ദേഹം ടൂര്‍ണമെന്റിന് അനുയോജ്യനാകുമോ എന്നതില്‍ ആശങ്കയുണ്ട്. നിലവിലെ പരിക്ക് ചാമ്പ്യന്‍സ് ട്രോഫിക്ക്് തൊട്ടുമുമ്പ് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രസ്താവിക്കുമ്പോള്‍, ഈ ആഴ്ച അവസാനം ഇന്ത്യ താല്‍ക്കാലിക ടീമിനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.