ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വീണ്ടും രംഗത്ത്, കടുത്ത നിലപാട്

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന് മുന്നോടിയായി ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി. 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ പാക് ടീം പങ്കെടുത്തിട്ടും ഇന്ത്യ പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ വരാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട നഖ്‌വി, പാകിസ്ഥാന്‍ ക്രിക്കറ്റിന് ഏറ്റവും മികച്ചത് ചെയ്യാന്‍ ശ്രമിക്കുന്നതായി പറഞ്ഞു. നിലവിലുള്ള പ്രശ്നങ്ങളില്‍ ഐസിസിയുമായി ബന്ധപ്പെടുന്ന അദ്ദേഹം ഇപ്പോഴും മുഴുവന്‍ മത്സരവും പാകിസ്ഥാനില്‍ തന്നെ നടത്തണമെന്ന് ആഗ്രഹിക്കുന്നു.

പാകിസ്ഥാന് വേണ്ടി നല്ലത് ഞാന്‍ ചെയ്യും. ഞാന്‍ ഐസിസി ചെയര്‍മാനുമായി ബന്ധപ്പെടുന്നുണ്ട്, എന്റെ ടീം ഉന്നതാധികാര സമിതിയിലെ ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയിട്ടും അവര്‍ നമ്മുടെ നാട്ടിലേക്ക് വരുന്നില്ലെന്ന എന്നത് അംഗീകരിക്കാനാവില്ല. സമത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഐസിസിക്ക് മുന്നില്‍ ഞങ്ങള്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു, അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കും- മൊഹ്സിന്‍ നഖ്‌വി നവംബര്‍ 28 ന് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കായി തങ്ങളുടെ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനത്തെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് രേഖാമൂലമുള്ള ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നഖ്വി അവകാശപ്പെട്ടു.

മുന്നോട്ടുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനും എട്ട് ടീമുകളുടെ ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ അന്തിമമാക്കുന്നതിനുമായി നവംബര്‍ 29 വെള്ളിയാഴ്ച ഐസിസി അതിന്റെ ബോര്‍ഡ് അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.

Latest Stories

ഐഐടികളിൽ രണ്ട് ദിവസത്തെ ആർത്ത അവധി; ശനിയാഴ്ച അവധി ദിവസമാക്കി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം ചാന്‍സിലറുടെ പ്രീതി അനുസരിച്ച്; പൊട്ടിത്തെറിച്ച് മന്ത്രി ആര്‍ ബിന്ദു

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ അപകടം

ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം, എങ്കിലും സ്റ്റാർ സ്‌ട്രൈക്കർ എംബാപ്പെ റയൽ മാഡ്രിഡിൽ പ്രിയപ്പെട്ടതാണ്

ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അംഗീകരിക്കാനാവില്ല; ആളുകളുടെ സുരക്ഷ കൂടി പരിഗണിക്കണം: ഹൈക്കോടതി

ഭരണഘടനയെ അവഹേളിച്ച കേസിൽ സജി ചെറിയാനെതിരെ അന്വേഷണം വേണ്ട; ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ

വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരെ കേസില്ല, അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

'അവന്‍ പ്രതിരോധിക്കുകയും ആത്മവിശ്വാസമുണ്ടെന്ന് കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, പക്ഷേ അവന്‍ അങ്ങനെയല്ല': പരിഹാസവുമായി മുഹമ്മദ് സിറാജ്

മുനമ്പം വഖഫ് ഭൂമി പ്രശ്നം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറക്കി സ‍ർ‌ക്കാ‍ർ

"എംബപ്പേ വന്നതിൽ പിന്നെ റയൽ മാഡ്രിഡ് മോശമായി"; തുറന്നടിച്ച് മുൻ ജർമ്മൻ താരം