ചാമ്പ്യന്‍സ് ട്രോഫി: 'പവനായി ശവമായി..'; പിസിബി ബിസിസിഐക്ക് കീഴടങ്ങി; ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചു- റിപ്പോര്‍ട്ട്

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി), ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) എന്നിവര്‍ അടുത്ത വര്‍ഷത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ന്റെ കാര്യത്തില്‍ പരസ്പര ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചാമ്പ്യന്‍സ് ട്രോഫി 2025-നുള്ള ഹൈബ്രിഡ് മോഡലിന് സമ്മതംമൂളി. കാരണം അവര്‍ക്ക് ഹോസ്റ്റിംഗ് അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ താല്‍പ്പര്യമില്ല. പുതിയ പ്ലാന്‍ പ്രകാരം, ഇന്ത്യയുടെ എല്ലാ ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളും സെമി-ഫൈനല്‍, ഫൈനല്‍ എന്നിവ യോഗ്യത നേടിയാല്‍ ആ മത്സരങ്ങള്‍ക്കും ദുബായ് ആതിഥേയത്വം വഹിക്കും.

ഇന്ത്യ അവസാന ഘട്ടത്തില്‍ എത്തിയില്ലെങ്കില്‍ സെമിഫൈനലും ഫൈനലും പാകിസ്ഥാനില്‍ തന്നെ നടക്കും. മറ്റൊരു ശ്രദ്ധേയമായ തീരുമാനത്തില്‍, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് (ഇസിബി) ദുബായില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ഗേറ്റ് മണിയുടെ ഒരു വിഹിതവും ലഭിക്കില്ല.

പിസിബി, ഐസിസി, ബിസിസിഐ എന്നിവര്‍ പരസ്പരം ധാരണയായ കാര്യങ്ങള്‍

  • ഹൈബ്രിഡ് മോഡല്‍ പിസിബി സ്വീകരിക്കും.
  • ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായി ആതിഥേയത്വം വഹിക്കും.
  • ആദ്യ സെമിഫൈനലും ഫൈനലും ദുബായില്‍ നടക്കും (ഇന്ത്യ യോഗ്യത നേടിയാല്‍).
  • ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍ സെമിഫൈനലും ഫൈനലും പാകിസ്ഥാനില്‍ നടക്കും.
  • ദുബായിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുമായി (ഇസിബി) ഗേറ്റ് മണി പങ്കിടില്ല.