ചാമ്പ്യന്‍സ് ട്രോഫി ലോകകപ്പിനേക്കാള്‍ കടുപ്പമേറിയതാണെന്ന ഞെട്ടിക്കുന്ന പരാമര്‍ശവുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ രംഗത്ത്. ലോകകപ്പില്‍ കാര്യങ്ങള്‍ വിലയിരുത്താനും മുന്നേറാനും ആവശ്യത്തിന് സമയമുണ്ടെന്നും എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അതില്ലെന്നും ബാവുമ പറയുന്നു.
ലോകകപ്പില്‍ കാര്യങ്ങള്‍ വിലയിരുത്താനും മുന്നേറാനും നിങ്ങള്‍ക്ക് സമയമുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. ടൂര്‍ണമെന്റില്‍ ഒരു പടി കൂടി മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ എവിടെയായിരിക്കണമെന്നതില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ ഏകദിന ലോകകപ്പുമായി തട്ടിച്ച് നോക്കുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ടീമുകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു- ബാവുമ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡെ സോര്‍സി, മാര്‍കോ ജാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ലുന്‍ഗി എന്‍ഗിഡി, ആന്‍ഡ്രിച്ച് നോര്‍ജെ, കാഗീസോ റബാദ, റയാലന്‍ റിക്ലത്തോണ്‍, തബരീസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റമ്പ്‌സ്, റാസീ വാന്‍ഡര്‍ ഡസന്‍.