ചാരു ശര്‍മ്മയ്ക്ക് പിഴച്ചു, ഇന്ത്യന്‍ പേസറെ ഡല്‍ഹിയ്ക്ക് ലഭിച്ചത് വിളിച്ചതിലും കുറഞ്ഞ വിലയ്ക്ക്

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ ഓഷ്ണറുടെ പിഴവിനെ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന് കിട്ടിയത് ലക്ഷങ്ങളുടെ ലാഭം. ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിന്റെ പേര് ലേലത്തിലേക്കെത്തിയപ്പോഴാണ് ഓഷ്നര്‍ ചാരു ശര്‍മക്ക് വലിയ അബദ്ധം സംഭവിച്ചത്.

50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഖലീല്‍ അഹമ്മദിനായി ഡല്‍ഹിയുടെ മുംബൈ ഇന്ത്യന്‍സുമായിരുന്നു രംഗത്തുണ്ടായിരുന്നത്. ലേലം വിളി മുറുകി 50 ലക്ഷത്തില്‍ നിന്ന് 4.60 കോടിയിലേക്കെത്തി. ഡല്‍ഹിയാണ് ഈ തുക വിളിച്ചത്. പിന്നാലെ മുംബൈ 4.80 കോടി വിളിച്ചു. ഡല്‍ഹി 5 കോടിയിലേക്കെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് 5.25 വിളിച്ചു.

ഇതിന് പിന്നാലെ ഡല്‍ഹി 5.50 വിളിച്ചെങ്കിലും ഓഷ്നര്‍ ചാരു ശര്‍മ്മയുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. പെട്ടെന്ന് ആശയക്കുഴപ്പത്തിലായ ചാരു ശര്‍മ 5.25 കോടി എന്നാണ് കൗണ്ട് ചെയ്തത്. ശരിക്കും മുംബൈ 5.25 കോടി വിളിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ 5.50 കോടിയാണ് ഡല്‍ഹി താരത്തിനായി നല്‍കേണ്ടിയിരുന്നത്. എന്നാലത് ചാരു ശര്‍മ്മയുടെ പിഴവില്‍ 5.25 ആയി മാറി.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഓഷ്നര്‍ക്ക് പറ്റിയ അബദ്ധം ആരാധകര്‍ തന്നെയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. എന്നാല്‍ 10 ഫ്രാഞ്ചൈസികളെ ഒരുമിച്ച് നിയന്ത്രിക്കുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവിക പിഴവായിത്തന്നെ ഇതിനെ വിലയിരുത്താം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം