സിംബാബ്‌വെക്കെതിരെ അവസാന ടി20യിലും ജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഹരാരെ സ്‌പോർട്‌സ് ക്ലബിൽ നടന്ന പോരിൽ 42 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് നേടിയത്. 58 റൺസെടുത്ത സഞ്ജു സാംസൺ ഇന്ത്യക്കായി തിളങ്ങി. മറുപടി ബാറ്റിംഗിൽ ആതിഥേയർ 18.3 ഓവറിൽ 125ന് സിംബാബ്‌വെ പുറത്തായി. മുകേഷ് കുമാർ നാലും ശിവും ദുബെ രണ്ടും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി.
ബാറ്റിംഗ് ബുദ്ധിമുട്ടുള്ള ട്രാക്കിലാണ് ഇന്ത്യ നേടിയത് മികച്ച സ്കോർ തന്നെ ആയിരുന്നു. സഞ്ജു സാംസൺ വളരെ മികച്ച ഇന്നിംഗ്സ് കളിച്ചപ്പോൾ അത് താരത്തിന് മുന്നോട്ട് ഉള്ള യാത്രയിൽ ഗുണം ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പ്രത്യേകിച്ച് ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനായി വരാൻ ഇരിക്കെ പന്തിനെ മറികടന്ന് സഞ്ജു ടി 20 ലോകകപ്പ് ടീമിലെ സ്ഥിരം സ്ഥാനം ഉറപ്പിക്കാനുള്ള യാത്രയിലാണ് എന്ന് പറയാം.
മത്സരത്തിൽ ഇന്ത്യ ജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും നായകൻ ഗില്ലിന് വലിയ രീതിയിൽ ഉള്ള വിമർശനമാണ് കിട്ടുന്നത്. കിട്ടിയ അവസരങ്ങളിൽ ഒകെ നല്ല രീതിയിൽ കളിച്ച ഗെയ്ക്‌വാദിനെ ഒഴിവാക്കിയതാണ് ആരധകരെ ചൊടിപ്പിച്ചത്. സമീപകാലത്ത് ടി 20 യിൽ ഇന്ത്യക്കായി മികവ് പുലർത്തിയ ഋതുരാജിനെ എന്തിനാണ് ഒഴിവാകുന്നത് എന്നാണ് പലരും ചോദിച്ചത്. ചിലർ ഗില്ലിന്റെ അസൂയ ആണ് ഇതിന് കാരണം എന്നാണ് പറയുന്നത്. ഓപ്പണിങ്ങിൽ ഇറങ്ങിയിട്ടും നല്ല സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ സാധിക്കാത്ത ഇന്ത്യൻ താരം ഋതുരാജിന്റെ പ്രകടനത്തിൽ നിരാശൻ ആണെന്നും ആരാധകർ പറയുന്നു.
കഴിഞ്ഞ ദിവസം ജയ്‌സ്വാളിന് അർഹിച്ച സെഞ്ച്വറി നിഷേധിച്ചു എന്ന പേരിൽ ഗിൽ എയറിൽ കയറിയത് ആയിരുന്നു. എന്തായാലും ഇന്ത്യൻ ടീമിലെ പൊളിറ്റിക്സ് ഒരു താരത്തിന്റെ കരിയർ നശിപ്പിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.