ചതിയൻ ചന്തു എത്രയോ മാന്യൻ, കൂടുതൽ ചതി വീഡിയോകൾ പുറത്തേക്ക്; ഇംഗ്ലണ്ട് എയറിൽ

ഇന്നലെ നടന്ന വനിതാ ടി20 മല്സരം ജൂലാൻ ഗോസ്‌വൈയുടെ അവസാന മത്സരം എന്ന രീതിയിലാണ് ആദ്യം ശ്രദ്ധിക്കപെട്ടത്. എന്നാൽ പിന്നീട് മത്സരത്തിലെ അതിനിർണായകമായ സമയത്ത് ദീപത്തി ശർമ്മയുടെ മങ്കാദിങ്ങിലൂടെ ഇംഗ്ലണ്ട് സൂപ്പർ താരത്തിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് ഇന്ത്യൻ മത്സരം ജയിച്ചത്. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 16 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതിന് പിന്നാലെ ദീപ്തിയുടെ മങ്കാദിങ്ങിനെ അശ്വിൻ പണ്ട് സമാനമായ രീതിയിൽ നടത്തിയ പ്രവർത്തിയുമായി ആളുകൾ താരതമ്യം ചെയ്തു.

എന്ടാഹ്യലും ഇന്ത്യ ചതിയിലൂടെയാണ് ജയിച്ചതെന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ ട്വിറ്ററിൽ കിടന്ന് കരയുമ്പോൾ ചതിയിലൂടെ 019 ലോകകപ്പ് ജയിച്ച കഥ പറഞ്ഞ് ഇന്ത്യൻ ആരാധകരും തിരിച്ചടിച്ചു.

ഇംഗ്ലണ്ട് പുരുഷ ടീം താരങ്ങൾ ഉൾപ്പടെ ഇതിനെതീരെ രംഗത്ത് വന്നപ്പോൾ ഇപ്പോൾ പഴ ഒരു വീഡിയോ വെച്ചാണ് ഇന്ത്യൻ ആരാധകരുടെ തിരിച്ചടി. ആദ്യ സംഭവം പഴയതല്ലെങ്കിലും. 2020ൽ ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന വനിതാ ടി20 ഐ ത്രിരാഷ്ട്ര പരമ്പരയിൽ നിന്നുള്ളതാണ്.

ആകസ്മികമായി, ഇന്നലെ സമാപിച്ച ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ – ആമി ജോൺസ് – ഈ സംഭവത്തിന്റെ കേന്ദ്രബിന്ദു. ആ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കാൻബറയിലാണ് നടന്നത്.

ഇന്ത്യൻ ചേസിന്റെ രണ്ടാം ഓവറിൽ, ഓപ്പണർ സ്മൃതി മന്ദാന, കാതറിൻ ബ്രണ്ടിൽ എറിഞ്ഞ പന്തിൽ ഒരു എഡ്ജ് നൽകി , വിക്കറ്റ് കീപ്പർ ജോൺസ് അവളുടെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ക്യാച്ച് അവകാശപ്പെട്ടു. മന്ദാന ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി.

എന്നിരുന്നാലും, താമസിയാതെ റീപ്ലേകളിൽ ജോൺസ് ക്യാച്ച് ഗ്രാസ് ചെയ്തെങ്കിലും ക്യാച്ച് ക്ലെയിം ചെയ്യുന്നതായി കണ്ടെത്തി. പുറത്തായ തീരുമാനം പെട്ടെന്ന് തന്നെ അസാധുവാക്കി, ഓവറിലെ ശേഷിച്ച അഞ്ച് പന്തുകളിൽ മൂന്ന് ബൗണ്ടറികൾ പറത്തി മന്ദാന തന്റെ ദേഷ്യം തീർത്തു.

Read more

ഇതുപോലെ മറ്റൊരു മത്സരത്തിൽ കിവി താരത്തെ ചതിയിലൂടെ പുറത്താക്കിയ വിഡിയോയും ഇപ്പോൾ വരുന്നുണ്ട്.