അന്ന് ചെന്നൈ ബോളർമാർ ഇന്ന് അഫ്ഗാൻ പിള്ളേർ, ഇത് ഡി ജെ ബ്രാവോ മാജിക്ക്; അഫ്ഗാൻ പിള്ളേരുടെ വിജയത്തിൽ അതിനിർണയാകാം ഈ മനുഷ്യൻ

ഡി ജെ ബ്രാവോ എന്ന ചാമ്പ്യൻ ബോളറെ ക്രിക്കറ്റ് ലോകത്ത് പ്രത്യേകിച്ചൊരു പരിചയപെടുത്തലിന്റെ ആവശ്യമില്ല. ഒരു തകർപ്പൻ ഓൾ റൗണ്ടർ എന്ന നിലയിൽ മാത്രമല്ല ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച എന്റർടൈനർ എന്ന നിലയിലും താരം ക്രിക്കറ്റ് ലോകത്ത് പ്രശസ്തൻ ആയിരുന്നു. ബോളിങ്ങിലും ബാറ്റിംഗിലും പല കാലങ്ങളിലും താരം അതിനിർണായക സംഭാവന നൽകി തിളങ്ങിയിട്ടുണ്ട്.

കരിയർ അവസാനത്തിന് ശേഷം താൻ ഭാഗമായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ബോളിങ് പരിശീലകനായി സേവനം അനുഷ്ടിച്ച ബ്രാവോ അവിടെ അച്ചടക്കമുള്ള അധ്യാപനായി. ആവറേജ് ബൗളർമാരിൽ നിന്ന് പോലും മാക്സിമം ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാൻ ബ്രാവോക്ക് സാധിച്ചു. പതിരനായും, ദീപക് ചാഹറും അടക്കമുള്ള ബോളര്മാര്ക്ക് ചെന്നൈയിൽ ഉണ്ടായ മാറ്റം അതിന് തെളിവാണ്. ഒരേ സമയം ഒരു താരമെന്ന നിലയിൽ കൂടി ചിന്തിക്കാൻ ആകുന്നുണ്ട് എന്നതാണ് ബ്രാവോയുടെ പ്രത്യേകത.

അതെ ചാമ്പ്യൻ ബോളർ തന്നെയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ ബോളിങ് പരിശീലകനായി എത്തിയിരിക്കുന്നത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു കൂട്ടം താരങ്ങളുടെ ടീമിലേക്ക് ബ്രാവോ കൂടി എത്തുമ്പോൾ പിന്നെ പറയേണ്ടല്ലോ പൂരം. ചാമ്പ്യൻ താരം വന്നതിന്റെ മാറ്റവും മത്സരത്തിൽ കാണാൻ സാധിക്കുന്നുണ്ട്. തോൽക്കാൻ മനസ്സില്ലാത്ത ഒരു കൂട്ടം പോരാളികളുടെ മണ്ണിലേക്ക് ബ്രാവോ കൂടി എത്തുമ്പോൾ അവർ തോൽപ്പിക്കാൻ ബുദ്ധിമുട്ട് ഉള്ള ടീം ആകും.

2024 ടി20 ലോകകപ്പിൽ അത്ഭുതങ്ങളും അട്ടിമറികളും തുടരുന്നു. ടൂർണമെന്റിൽ ഇന്നും നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ 84 റൺസിന് പരാജയപ്പെടുത്തി. അഫ്ഗാനിസ്ഥാൻ മുന്നോട്ടുവെച്ച 160 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസ് 75 റൺസിന് ഓൾഔട്ടായി.

മത്സരത്തിൽ വെറും 15.2 ഓവറുകൾ മാത്രമാണ് ന്യൂസിലാണ്ട് ബാറ്റിംഗിന് പിടിച്ച് നിൽക്കാനായത്. 18 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സ്, 12 റൺസ് നേടിയ മാറ്റ് ഹെൻറി എന്നിവർ മാത്രമാണ് ന്യൂസിലാണ്ട് നിരയിൽ രണ്ടക്കം കടന്നത്. അഫ്ഗാനിസ്ഥാനി റാഷിദ് ഖാനും ഫസൽഹഖ് ഫറൂഖിയും നാല് വീതം വിക്കറ്റു വീഴ്ത്തി കിവീസിന്റെ നടുവെടുച്ചു. മുഹഹമ്മദ് നബി രണ്ടുവിക്കറ്റ് നേടി. ബാറ്റിംഗിൽ അഫ്ഗാനായി റഹ്‌മാനുള്ള ഗുർബാസ് 56 പന്തിൽ 80 റൺസ് നേടി. ഇബ്രാഹിം സദ്രാൻ 44 റൺസും അസ്മത്തുള്ള 13 പന്തിൽ 22 റൺസും നേടി.

Read more

ഇന്നലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ കുഞ്ഞന്മാരായ കാനഡ അയർലൻഡിനെ അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത കാനഡ 7 വിക്കറ്റിന് 137 റൺസെടുത്തപ്പോൾ മറുപടിബാറ്റിംഗിന് ഇറങ്ങിയ അയർലൻഡിന് 7 വിക്കറ്റിന് 125 റൺസാണ് നേടാനായത്.