വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ (എംഐ) ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) വെറും 97 റൺസിന് പുറത്തായിയിരുന്നു . 2013ൽ ഇതേ ഗ്രൗണ്ടിൽ ഇതേ മുംബൈക്ക് എതിരെ 79 റൺസിന് പുറത്തായതിന് ശേഷം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ചെന്നൈയുടെ സ്‌കോറാണിത്.
ബൗളറുമാർക്ക് പിച്ചിൽ നിന്ന് ലഭിച്ച ആനുകൂല്യം മുംബൈ ബൗളറുമാർ പ്രത്യേകിച്ച് സാംസും
ബുമ്രയും പ്രയോജനപ്പെടുത്തിയപ്പോൾ ചെന്നൈ താരങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല . ഡെവൺ കോൺവേയുടെ ദൗർഭാഗ്യകരമായ പുറത്താകലും ധോണിയുടെ ഇന്നിംഗ്‌സും ഒഴികെ ആരും തിളങ്ങിയില്ല.
എന്തായാലും മുഖ്യ എതിരാളികളുടെ മുന്നിൽ മൂന്നക്കം പോലും കടക്കാതെ പുറത്തായ ചെന്നൈക്ക് ട്രോൾ പൊങ്കാലയാണ്. 2011 ലോകകപ്പിൽ ഗംഭീർ ഒറ്റക്ക് നേടിയ 97 റൺസിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈ 97 റൺസെടുത്തത് എന്നും കളിയാക്കലുകളിൽ നിറഞ്ഞു.
ഐപിഎലിനെ തന്നെ ഏറ്റവും ചെറിയ സ്കോറിന് മുൻ ചാംപ്യന്മാർ പുറത്താകുമോ എന്ന കരുതിയ നിമിഷം. ഒരറ്റത്ത് ക്യാപ്റ്റൻ ധോണി നിലയുറപ്പിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ശിവം ദുബെ (10), ഡ്വെയ്ൻ ബ്രാവോ (12), മഹീഷ് തീക്ഷണ (പൂജ്യം), സിമർജീത് സിങ് (2), മുകേഷ് ചൗധരി (നാല്) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റർമാരുടെ സ്കോറുകൾ. മൂന്നു വിക്കറ്റ് വീഴ്ത്തി മുകേഷ് ചൗധരി മുംബൈയെ വിറപ്പിച്ചെങ്കിലും ചെറിയ ലക്ഷ്യം അവർ മറികടക്കുകയായിരുന്നു.
CSK tribute to Gambhir at Wankhede 🔥🔥 Thala not out here as well
— Sunil (@Hitting_Middle) May 12, 2022
Football score. Thank you for giving us atleast something to celebrate this year @mipaltan pic.twitter.com/yKgHNx97aN
— R A T N I S H (@LoyalSachinFan) May 12, 2022
CSK this season if there was no powercut. pic.twitter.com/nl1wSC6pur
— ANSHUMAN🚩 (@AvengerReturns) May 12, 2022
Only two times CSK has scored under 100 in IPL and both against Mumbai Indians.
— R A T N I S H (@LoyalSachinFan) May 12, 2022
Read more