ചെപ്പോക്ക് ഞങ്ങളുടെ ഹോം ഗ്രൗണ്ട് ആണെന്ന് പറഞ്ഞെത്തിയ മുംബൈയോട് ജാവോ പറഞ്ഞ് ചെന്നൈ, നാണംകെട്ട് ഹിറ്റ്മാനും കൂട്ടരും; അതിനിർണായകമായ ജയം നേടി തലയും സംഘവും

ചെന്നൈയിലെ ഗ്രൗണ്ടിൽ കളിക്കുന്നത് ഞങ്ങൾക്ക് ഹോം ഗ്രൗണ്ടിൽ പോലെയാണെന്ന് പറഞ്ഞ മുംബൈക്ക് നാണക്കേട് ഉണ്ടാക്കുന്ന തിരിച്ചടിയാണ് കിട്ടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ചെന്നൈയ്ക്ക് 6 വിക്കറ്റ് ജയം. സാധാരണ ചെന്നൈ – മുംബൈ പോരാട്ടങ്ങളിൽ കാണുന്ന ആവേശത്തിന്റെ പകുതി പോലും മത്സരത്ത്തിന് ഉണ്ടായിരുന്നില്ല. ജയത്തോടെ പ്ലേ പ്രതീക്ഷകൾ സജീവമാക്കാനും ടീമിനായി.

ടോസ് നേടിയ ധോണിക്ക് ബോളിങ് തിരഞ്ഞെടുക്കാൻ ആലോചിക്കാൻ ഉണ്ടായിരുന്നില്ല . നായകൻ രോഹിത് ശര്‍മ്മ മൂന്നാം നമ്പറിൽ ഇറങ്ങി വെടിക്കെട്ട് താരം കാമറൂൺ ഗ്രീനിനെ ഇഷാൻ കിഷന് പങ്കാളിയായി വിട്ടു . ആൾ മാറിയെന്ന് മാത്രം ഗ്രീനും(6) രോഹിതിനെ പോലെ തന്നെ ഫ്ലോപ്പ് ആകുന്നത് തുടർന്നു. പിന്നലെ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഇഷാൻ കിഷനും 7 പുറത്തായി.

രോഹിത്താകട്ടെ മൂന്നാം നമ്പറിൽ ഇറങ്ങി ഭാഗ്യം നോക്കിയെങ്കിലും റൺ ഒന്നും എടുക്കാതെ പുറത്തായി . പിന്നീട് ഒത്തുച്ചേര്‍ന്ന നെഹാല്‍ വധേര – സൂര്യകുമാര്‍ യാദവ് സഖ്യമാണ് ടീമിനെ ദുരവസ്ഥയില്‍ നിന്ന് കരകയറ്റിയത്. വധേര അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയപ്പോൾ സൂര്യകുമാർ 22 പന്തിൽ 26 റൺസ് നേടി. അവസരം കിട്ടിയ സ്റ്റബ്സ് 21 പന്തിലാണ് 20 റൺസ് എടുത്തത്. ഏന്തായാലും 51 പന്തിൽ 64 റൺസ് എടുത്ത വധേര ഇല്ലായിരുന്നു എങ്കിൽ മുംബൈയുടെ അവസ്ഥ ദയനീയം ആകുമായിരുന്നു, ചെന്നൈക്കായി പാതിരാണ മൂന്ന് വിക്കറ്റും ചഹാർ , ദേശ്പാണ്ഡെ എന്നിവർ രണ്ടും ജഡേജ ഒരു വിക്കറ്റും എടുത്തു.

Read more

ചെന്നൈ മറുപടിയിൽ കാര്യങ്ങൾ എല്ലാം വേഗത്തിൽ കഴിഞ്ഞു. 44 റൺസ് എടുത്ത കോൺവേ ടോപ് സ്‌കോറർ ആയപ്പോൾ 16 പന്തിൽ 30 റൺസ് നേടിയ ഋതുരാജ് നൽകിയ തുടക്കം ചെന്നൈക്ക് ബലമായി. രഹാനെ 21 റൺസ് എടുത്ത് പുറത്തായപ്പോൾ റെയ്‌ഡു 12 റൺസ് എടുത്ത് വീണു. ശിവം ദുബൈ- ധോണി സഖ്യമാണ് ടീമിനെ വിജയവരകടത്തിയത്. ദുബൈ 26 റൺസും ധോണി 2 റൺസും എടുത്തു. മുംബൈക്കായി പതിവുപോലെ ചൗള രണ്ടും സ്റ്റബ്സ്, ആകാശ് ഒരു വിക്കറ്റും എടുത്തു.