വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം, നിരാശയിൽ ആരാധകർ

വെസ്റ്റ് ഇൻഡീസ് മുൻ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. CPL 2024-ൽ കളിച്ചതിന് ശേഷം അദ്ദേഹം തൻ്റെ പാഡഴിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ബ്രാവോ ലോകമെമ്പാടുമുള്ള T20 ലീഗുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നിവയ്ക്കായി ഈ നാളുകളിൽ താരം കളിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റിൽ 600ലധികം വിക്കറ്റുകൾ ഈ ഓൾറൗണ്ടർ നേടിയിട്ടുണ്ട്.

പ്രഖ്യാപനം നടത്താൻ താരം സോഷ്യൽ മീഡിയയിൽ എത്തി.

“ഇത് അവിശ്വസനീയമായ ഒരു യാത്രയാണ്. ഇന്ന്, @cplt20-ൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സീസൺ എൻ്റെ അവസാനത്തേതാണ്. എൻ്റെ കരീബിയൻ ജനതയ്ക്ക് മുന്നിൽ എൻ്റെ അവസാന പ്രൊഫഷണൽ ടൂർണമെൻ്റ് കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്! ഈ ടീമിലാണ് തുടങ്ങിയത്, അവിടെ എല്ലാം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

CPL-ൽ രണ്ട് ഫ്രാഞ്ചൈസികൾക്കായി ബ്രാവോ കളിച്ചു – സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സ്, ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്, 94 മത്സരങ്ങളിൽ നിന്ന് 128 വിക്കറ്റ് താരം വീഴ്ത്തി.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്