ചേതന്‍ സാകരിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സാകരിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. ടെമ്പോ ഡ്രൈവറായിരുന്ന കാഞ്ചിഭായ് സാകരിയ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഗുജറാത്തിലെ ഭാവ്നഗറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ചേതന്‍ സഖറിയുടെ വിഷമത്തില്‍ പങ്കു ചേരുന്നെന്നും ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിനും കുടുംബത്തിനും സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു.

തന്റെ അച്ഛന് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചത് ഐ.പി.എല്‍ കാരണമാണെന്നും ഐ.പി.എല്‍ നടന്നില്ലെങ്കില്‍ തന്റെ കുടുംബം ബുദ്ധിമുട്ടിലായിപ്പോകുമായിരുന്നെന്നും അടുത്തിടെ ചേതന്‍ പറഞ്ഞിരുന്നു.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ചേതനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചേതന്‍ ഏഴു വിക്കറ്റും വീഴ്ത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ