കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയതോ?, ഒടുവില്‍ പ്രതികരിച്ച് ചീഫ് സെലക്ടര്‍

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് വിരാട് കോഹ്‌ലിയെ പുറത്താക്കിയതാണെന്ന് സമ്മതിച്ച് ബിസിസിഐ ചീഫ് സിലക്ടര്‍ ചേതന്‍ ശര്‍മ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ പുറത്താക്കിയതാണെന്ന് ചേതന്‍ ശര്‍മ സ്ഥിരീകരിച്ചത്.

‘ടി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് രാജിവച്ചത് കോഹ്‌ലിയുടെ മാത്രം തീരുമാനമായിരുന്നു. അന്ന് നായകസ്ഥാനം ഒഴിയണമെന്ന് ആരും കോഹ്‌ലിയോട് ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ, ടി20 നായകസ്ഥാനം രാജിവച്ച സ്ഥിതിക്ക് ടീമുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളെക്കുറിച്ച് സെലക്ടര്‍മാര്‍ക്ക് ആലോചിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റിന് ഒറ്റ ക്യാപ്റ്റനെന്ന തീരുമാനത്തിലെത്തിയത്.’

Chetan Sharma pips Ajit Agarkar to become chief selector; Abey Kuruvilla  and Debashish Mohanty too appointed selectors | Cricket News - Times of  India

‘ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോഹ്‌ലിയെ നീക്കിയത് സെലക്ടര്‍മാരുടെ തീരുമാനമാണ്. അന്നത്തെ സെലക്ഷന്‍ കമ്മിറ്റി യോഗം അവസാനിച്ച ഉടനെ ഞാന്‍ കോഹ്‌ലിയെ വിളിച്ചിരുന്നു. യോഗത്തിനിടെ ഈ തീരുമാനം കോഹ്‌ലിയെ അറിയിക്കാന്‍ എനിക്കു താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് യോഗത്തിനുശേഷം ഉടന്‍ വിളിച്ചത്.’

Virat Kohli's biggest gambit yet

Read more

‘സെലക്ടര്‍മാരുടെ തീരുമാനത്തോട് അന്ന് കോഹ്‌ലി യോജിച്ചിരുന്നു. അന്ന് സംസാരിച്ച കാര്യങ്ങള്‍ പക്ഷേ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒറ്റ ക്യാപ്റ്റന്‍ മതിയെന്നു മാത്രമായിരുന്നു ഞങ്ങളുടെ തീരുമാനം’ ചേതന്‍ ശര്‍മ പറഞ്ഞു.