Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ക്രീസിലെ സഹനമേ.., പൂജാരയെ തേടി അപൂര്‍വ്വ റെക്കോര്‍ഡ്

, 2:39 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ സഹനത്തിന്റെ പേരാണ് ചേതേശ്വര്‍ പൂജാര. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വന്‍മതിലായി പൂജാര മാറിയിട്ട് നാളുകള്‍ കുറെയായി. എന്നിട്ടും ദ്രാവിഡിനെ പോലെ തന്നെ സൂപ്പര്‍ താരങ്ങളുടെ നിഴലില്‍ ഒതുങ്ങാനായിരുന്നു പൂജാരയുടെ വിധി.

ഐപിഎല്ലിന്റേയും ഏകദിനത്തിന്റേയും പളപളപ്പില്‍ പലതാരങ്ങളും കോടികള്‍ കൊയ്യുമ്പോഴും തിരശ്ശീലയ്ക്ക് പിന്നില്‍ നിശബ്ധനായി പോയവനാണ് പൂജാര. എന്നാല്‍ യഥാര്‍ത്ഥ ക്രിക്കറ്റില്‍ തന്നെ വെല്ലാന്‍ ചങ്കുറപ്പുളളവര്‍ ലോകക്രിക്കറ്റിലെന്ന് ബോക്‌സിംഗ് ഡേ ടെസ്റ്റിലും പൂജാര തെളിയിച്ചു. കരിയറിലെ 17ാം ടെസ്റ്റ് സെഞ്ച്വറിയാണ് പൂജാര ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ സ്വന്തമാക്കിയത്.

319 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളടക്കം 106 റണ്‍സായിരുന്നു പൂജാര നേടിയത്. 280 പന്തുകളില്‍ നിന്നാണ് പൂജാര തന്റെ 17-ാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്. ഈ പരമ്പരയിലെ പൂജാരയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. നേരത്തേ അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു.

ഇതോടെ സെഞ്ച്വറിയുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ (16) പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു. 17 ടെസ്റ്റ് സെഞ്ചുറികളോടെ പൂജാര ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണൊപ്പമെത്തി. ഗാംഗുലി 188 ഇന്നിങ്സുകളില്‍ നിന്നാണ് 16 സെഞ്ചുറികള്‍ നേടിയത്. ലക്ഷ്മണ്‍ 17 സെഞ്ചുറികള്‍ നേടാനായി 225 ഇന്നിങ്സുകള്‍ കളിച്ചിരുന്നു. എന്നാല്‍ വെറും 112 ഇന്നിങ്സുകളില്‍ നിന്നാണ് പൂജാരയുടെ നേട്ടം.

അതെസമയം പൂജാരയെ നേടി മറ്റൊരു അപൂര്‍വ്വ നേട്ടവുമെത്തി. ടെസ്റ്റില്‍ 2017 ജനുവരി ഒന്നിനു ശേഷം നാലായിരത്തിലേറേ പന്തുകള്‍ നേരിട്ട ഏക താരവം എന്ന നേട്ടമാണ് പൂജാര സ്വന്തമാക്കിയത്. ഈ പരമ്പരയില്‍ ഇതുവരെ പൂജാര 840 പന്തുകള്‍ നേരിട്ടിട്ടുണ്ട്. 39 ഇന്നിങ്സുകളില്‍ നിന്ന് 3796 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

നിലവിലെ ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും പൂജാരയാണ്. അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 322 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

Advertisement