ചേതേശ്വര്‍ പൂജാരയുടെ കരിയര്‍ കഴിഞ്ഞു, ടെസ്റ്റില്‍ ഇന്ത്യ പകരക്കാരനെ തേടുന്നു ; സ്ഥാനത്തിനായി മത്സരിക്കുന്നത് മൂന്ന് പേര്‍

ദക്ഷിണാഫ്രിക്കയില്‍ വന്‍ പരാജയം നേരിട്ടതോടെ ഏറെക്കുറെ ടീമിന് പുറത്തായി കഴിഞ്ഞ ചേതേശ്വര്‍പൂജാരയുടെ കരിയര്‍ തന്നെ കഴിഞ്ഞതായിട്ടാണ് വിലയിരുത്തുന്നത്. അവസരങ്ങള്‍ തുടര്‍ച്ചയായി കിട്ടിയിട്ടും പ്രയോജനപ്പെടുത്താതെ വന്ന താരത്തിന് പകരം ടെസ്റ്റ് ടീമില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇന്ത്യ പുതിയ ആളെ തെരയുകയാണ്. ടെസ്റ്റ് ടീമിന്റെ പദവി വിരാട് കോഹ്ലിയില്‍ നിന്നും രോഹിത് ശര്‍മ്മയിലേക്ക് വന്നതോടെ പൂജാരയുടെ സ്ഥാനത്തേക്ക് മൂന്ന് യുവതാരങ്ങളാണ് മത്സരിച്ചുകൊണ്ടിരിക്കുന്നത്.

ഹനുമ വിഹാരിയാണ് കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. പുതിയ ടീമിന് ഏറ്റവും വിശ്വസിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണെങ്കിലും ടീമിന് അകത്തും പുറത്തുമായിട്ടാണ് വിഹാരിയുടെ സ്ഥാനം. 13 ടെസ്റ്റ് മത്സരങ്ങളില്‍ 684 റണ്‍സ് അടിച്ചിട്ടുള്ള വിഹാരിയ്ക്ക് ഇതുവരെ ടെസ്റ്റ് ടീമില്‍ അര്‍ഹമായ സ്ഥാനം ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ല്രേിയന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്ത ശേഷം പരിക്കേറ്റ്് താരം പുറത്തായിരിക്കുകയാണ്. സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വിജയവഴി അടച്ച് മത്സരം ഹനുമ വിഹാര സമനിലയില്‍ ആക്കിയിരുന്നു. പുറത്താകാതെ 161 പന്തുകള്‍ നേരിട്ടാണ് വിഹാരി മത്സരം സമനിലയിലേക്ക് കൊണ്ടുപോയത്. 23 റണ്‍സായിരുന്നു എടുത്തത്.

ചേതേശ്വര്‍ പൂജാരയുടെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രണ്ടാമന്‍ സൂര്യകുമാര്‍ യാദവാണ്. ഗ്രൗണ്ടില്‍ ഉടനീളം പന്തുപായിച്ച് റണ്‍സ് നേടാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. സിക്‌സറുകളും ഫോറുകളും ഗ്രൗണ്ടില്‍ ഉടനീളം അടിച്ചു പറത്തുന്ന താരം കഴിഞ്ഞ വര്‍ഷം ടി20 യിലൂടെ അരങ്ങേറ്റവും നടത്തി. അതേസമയം താരം ഇതുവരെ ടെസ്റ്റില്‍ അരങ്ങേറിയില്ല. 2021 നവംബറില്‍ ന്യൂസിലന്റിനെതിരേയുള്ള രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. കെ.എല്‍. രാഹുലിന്റെ പകരക്കാരനായിട്ടാണ് ടീമിലെത്തിയത്.

പൂജാരയുടെ പകരക്കാരനായുള്ള മൂന്നാമന്‍ ശുഭ്മാന്‍ ഗില്ലാണ്. മാര്‍ച്ച് 4 ന തുടങ്ങുന്ന ശ്രീലങ്കയ്ക്ക് എതിരേ ആരംഭിക്കുന്ന ടെസ്റ്റില്‍ മദധ്യനിരിയില്‍ കരുത്തു പകരാന്‍ ഗില്ലുണ്ടാകും. മിക്കവാറും ഓപ്പണറായി ഇറങ്ങാറുള്ള ഗില്ലിനെ പക്ഷേ മൂന്നാം നമ്പറിലേക്കാകും പരിഗണിക്കുക. കടുപ്പവും ബൗണ്‍സും ഉള്ള പിച്ചുകളില്‍ കളിക്കാന്‍ പരിചയ സമ്പന്നതയുള്ള താരമാണ്്. സാങ്കേതികമായും പ്രശ്‌നമില്ല. കഴിഞ്ഞ വര്‍ഷം ന്യൂസിലന്റിനെതിരേ മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ ബാറ്റ് ചെയ്യാന്‍ എത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം