ചിൽ പന്ത് ചിൽ പന്ത്, അമിതാവേശം വേണ്ടെന്ന് കീപ്പറോട് രോഹിത് ശർമ്മ; വീഡിയോ ദൃശ്യങ്ങൾ വൈറൽ

വ്യാഴാഴ്ച ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന അഫ്ഗാനിസ്ഥാൻ ഇന്ത്യ 2024 T20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിനിടെ രോഹിത് ശർമ്മയും ഋഷഭ് പന്തും രസകരമായ ഒരു നിമിഷത്തിൽ ഏർപ്പെട്ടു. ഗ്രൂപ്പ് 1 പോരാട്ടത്തിൽ കുൽദീപ് യാദവിൻ്റെ പന്തിൽ ഗുൽബാദിൻ നായിബ് അടിച്ച ഷോട്ട് പിഴക്കുക ആയിരുന്നു. പന്ത് ഉയർന്ന് പൊങ്ങിയപ്പോൾ കീപ്പർ ഋഷഭ് പന്ത് അത് എന്റെ ക്യാച്ച് ആണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. കീപ്പർ ക്യാച്ചിനായി ഓടുമ്പോൾ അതിന്റെ സമീപത്ത് നിന്ന രോഹിത് ശർമ്മ കൂൾ ആകാനും ആ ക്യാച്ച് നിന്റെ തന്നെ ആണെന്നും പറയുന്നുണ്ടായിരുന്നു.

ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 48 റൺസ് ജയം സ്വന്തമാക്കുക ആയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 182 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനെ ആയുള്ളു. നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് അഫ്ഗാൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. അർഷ്ദീപ് സിംഗ് മൂന്നും കുൽദീപ് യാദവ് രണ്ടും അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 20 ബോളിൽ 26 റൺസെടുത്ത അസ്മത്തുള്ള ഒമർസായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. റഹ്‌മനുള്ള ഗുർബാസ് 8 ബോളിൽ 11, ഗുൽബാദിൻ നൈബ് 21 ബോളിൽ 17, നജിബുള്ളാബ് ഒമർസായി 17 ബോളിൽ 19, മുഹമ്മദ് നബി 14 ബോളിൽ 14, നൂർ അഹമ്മദ് 18 ബോളിൽ 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസ് നേടിയത്. സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ച്വറിയും ഹാർദിക് പാണ്ഡ്യയുടെ ഇന്നിംഗ്സുമാണ് ഇന്ത്യക്ക് രക്ഷയായത്. അതേസമയം പന്ത് ക്യാച്ച് പൂർത്തിയാക്കിയ ശേഷം, രോഹിത് ശാന്തനാകാൻ ആവശ്യപ്പെടുന്നത് പോലെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ എന്താണ് പറഞ്ഞതെന്ന് ക്ലിപ്പിൽ നിന്ന് വ്യക്തമല്ലെങ്കിലും, ക്യാച്ച് എല്ലായ്പ്പോഴും നിന്റേതാണെന്ന് പന്തിനോട് പറയാൻ അദ്ദേഹം ശ്രമിക്കുന്നതായി അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് തോന്നി.

മത്സരശേഷം സംസാരിച്ച നായകൻ രോഹിത് ഇരുതാരങ്ങളുടെയും മികവിനെ പുകഴ്ത്തുകയും അവരുടെ ഇന്നിങ്സ് കളിയിൽ നിർണായകമായി എന്ന് പറയുകയും ചെയ്തിരിക്കുകയാണ്- ” സൂര്യകുമാറും ഹാർദിക്കും തമ്മിലുള്ള കൂട്ടുകെട്ട് ഞങ്ങൾക്ക് മത്സരത്തിൽ അതിനിർണായകമായി. ബുംറ എന്താണെന്നന്നും അവന്റെ മികവ് എന്താന്നെന്നും നമുക്ക് അറിയാവുന്ന കാര്യമാണ്. അവന്റെ ജോലി ഇന്നും അവൻ വളരെ ഭംഗി ആയി തന്നെയാണ് ചെയ്തിരിക്കുന്നത്.” നായകൻ പറഞ്ഞു.

ടോപ് ഓർഡറിൽ കളിക്കുന്ന രോഹിത്, കോഹ്‌ലി തുടങ്ങിയവർ കൂടി ബാറ്റിംഗിൽ ക്ലിക്ക് ആയാൽ വരും മത്സരങ്ങളിൽ അത് ഗുണം ചെയ്യും.

Latest Stories

'പാലക്കാട്' ഇടത് സരിൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള