ട്വന്റി20 ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ട് ന്യൂസിലാന്‍ഡ് താരം കോളിന്‍ മണ്‍റോ. ക്രിക്കറ്റിന്റെ കുഞ്ഞന്‍ പതിപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് മണ്‍റോ സ്വന്തമാക്കിയത്. വെസ്റ്റന്‍ഡീസുമായി നടക്കുന്ന ട്വന്റി20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് താരം ഗ്രിസ് ഗെയില്‍, ബ്രണ്ടന്‍ മക്കുല്ലം, എവിന്‍ ലൂയിസ്, രോഹിത് ശര്‍മ്മ തുടങ്ങിയ താരങ്ങളെ പിന്നിലാക്കിയാണ് മണ്‍റോയുടെ കുതിപ്പ്.
പത്ത് സിക്‌സുകളും മൂന്ന് ഫോറുകളുമടക്കം 47 ബോളില്‍ നിന്ന് 104 റണ്‍സെടുത്താണ് താരം പുറത്തായത്. മണ്‍റോയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് ന്യൂസിലാന്റ് നേടിയത്. ഒരു വര്‍ഷം തുടര്‍ച്ചയായി രണ്ട് ട്വന്റി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും മണ്‍റോ ഇതിലൂടെ നേടി. ഈ വര്‍ഷം ആദ്യം ബംഗ്ലാദേശുമായി നടന്ന മത്സരത്തില്‍ ആദ്യ ട്വന്റി20 സെഞ്ച്വറി നേടിയ താരം പിന്നീട് രാജ്‌കോട്ടില്‍ ഇന്ത്യയ്‌ക്കെതിരേയും സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു.