CSK VS MI: വരണം, രണ്ട് മരം നടണം, പോണം; മുംബൈക്കെതിരെ താളം കണ്ടെത്താനാകാതെ എം എസ് ധോണി

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നിറം മങ്ങി എം എസ് ധോണി. മുൻ മത്സരങ്ങളിലെ പോലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. താരം 6 പന്തിൽ നിന്നായി ഒരു ബൗണ്ടറി പോലും നേടാതെ 4 റൺസിനാണ് പുറത്തായത്.

മുംബൈക്കതിരെ ചെന്നൈ 177 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി. ചെന്നൈക്കായി രവീന്ദ്ര ജഡേജ 35 പന്തുകളിൽ നിന്നായി 4 ഫോറും 2 സിക്സറുമടക്കം 53 റൺസ് നേടി. കൂടാതെ ശിവം ദുബൈ 32 പന്തുകളിൽ നിന്നായി 4 സിക്‌സറും 2 ഫോറും അടക്കം 50 റൺസ് നേടി. കൂടാതെ ആയുഷ് മഹ്‌ത്രെ 32 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. എന്നാൽ രചിൻ രവീന്ദ്ര (5), ഷായ്ക്ക് റഷീദ് (19) എം എസ് ധോണി (4) എന്നിവർ നിറം മങ്ങി.

കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിലെ തോൽവി കൊണ്ടും ചെന്നൈ നേടിയ ഡോട്ട് ബോളുകളിൽ നിന്നുമായി ബിസിസിഐ 30500 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകളിൽ സൂചിപ്പിക്കുന്നത്. നിലവിലെ ചെന്നൈയുടെ ഈ ടീം വെച്ച് അവർക്ക് കപ്പ് ജേതാക്കളാകാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 280 മുകളിൽ അടിക്കാൻ കെല്പുള്ള ടീമുകൾ എതിരാളികളായി ഈ സീസണിൽ തകർത്താടുമ്പോൾ ചെന്നൈ ഇപ്പോഴും 180 മുകളിലുള്ള റൺസ് ചേസ് ചെയ്യാൻ പ്രയാസപ്പെടുകയാണ്.