വരട്ടെ ടെസ്റ്റ് ടീം വരട്ടെ, കടുവകൾക്ക് എതിരെ ടി20 കളിക്കാൻ ബാസ്ബോളും കൂട്ടരും മതിയായിരുന്നു എന്ന് ആരാധകർ; ലോക ചാമ്പ്യന്മാർക്ക് ട്രോൾ പൂരം

ചൊവ്വാഴ്ച ധാക്കയിൽ നടന്ന അവസാന ടി20യിൽ 16 റൺസിന് തോറ്റ ഇംഗ്ലണ്ട് ടി20 ഐ പരമ്പരയിൽ ബംഗ്ലാദേശിനോട് 3- 0 നാണ് പരാജയപെട്ടത്. ബംഗ്ലാദേശ് ഉയർത്തിയ 159 റൺസ് പിന്തുടരുന്നതിനിടെ പതുക്കെപതുക്കെ ലക്ഷ്യത്തിലേക്ക് അടുക്കുക ആയിരുന്ന ടീമിന് പണി കിട്ടിയത് കളിയുടെ അവസാന ഭാഗാതാണ്. ജയം ഉറപ്പിച്ച ടീം വളരെ പെട്ടെന്ന് അത് കൈവിട്ട് കളയുക ആയിരുന്നു.

ലോകകപ്പ് ചാമ്പ്യന്മാർ ആദ്യ ടി20യിൽ ആറ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും തോറ്റു. ബംഗ്ലാദേശിനെയൊക്കെ തൂത്തുവാരാൻ ഞങ്ങൾക്കല്ലേ പറ്റു എന്ന മട്ടിൽ ഇറങ്ങിയ ടീമിന് അപ്രതീക്ഷിതമായിട്ടാണ് പണി കിട്ടിയത്.

സ്വന്തം രാജ്യത്ത് തങ്ങൾ ഇത്ര വലിയ ശക്തി ആയത് എന്തുകൊണ്ടാണെന്ന് ബംഗ്ലാദേശ് ഒരിക്കൽ കൂടി തെളിയിച്ചു. മൂന്ന് മത്സരങ്ങളിലും കളിയുടെ അതിനിർണായക പോയിന്റുകളിൽ എല്ലാം ആധിപത്യം നേടി മുന്നേറാൻ ടീമിന് സാധിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വൈറ്റ്‌വാഷ് ഒഴിവാക്കാൻ പോലും സാധിക്കാത്തതിന് ട്വിറ്ററിലെ ആരാധകർ ജോസ് ബട്ട്‌ലറെയും കൂട്ടരെയും ട്രോളി. ചിലർ ബംഗ്ലാദേശിനെ ‘കുറച്ചുകണ്ടതിന്’ രണ്ടാം നിര ടീമിനെ അയച്ചുകൊണ്ട് വില കുറച്ച് കണ്ടതിനും ടീം അധിക്ഷേപം നേരിട്ടു.

“പോയി റെഡ് ബോൾ ടീമിനെ കൊണ്ടുവരിക അവർക്ക് ഇനി എന്തെങ്കിലും അത്ഭുതം കാണിക്കാൻ പറ്റു എന്നാണ് തോന്നുന്നത്” ആരാധകൻ കുറിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ