പാകിസ്താനെതിരേ ഇതിഹാസമാകുന്ന ടെസ്റ്റില്‍ ഒരിക്കലും ഒരു ക്രിക്കറ്റ്താരവും ആഗ്രഹിക്കാത്ത റെക്കോഡാണ് ഓസ്‌ട്രേലിയന്‍ താരം നതന്‍ ലിയോണിന്റെ പേരില്‍ കുറിക്കപ്പെട്ടത്. സുരക്ഷാഭീതിയില്‍ 24 വര്‍ഷം അകന്നു നിന്നശേഷം ആദ്യമായി പാകിസ്താനില്‍ ടെസ്റ്റ് കളിക്കാനെത്തിയപ്പോള്‍ ടെസ്റ്റ് മത്സരത്തില്‍ 250 സിക്‌സറുകള്‍ നേരിടേണ്ടിവരുന്ന ആദ്യ ബൗളര്‍ എന്ന മോശപ്പെട്ട റെക്കോഡാണ് ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നറുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.
ഓസ്‌ട്രേലിയയുടെ പാകിസ്താന്‍ ടൂറില്‍ റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം സമനിലയില്‍ ആയെങ്കിലും അഞ്ചാം ദിവസം എറിഞ്ഞ രണ്ടാം ഇന്നിംഗ്‌സിലെ 42 ാം ഓവറിലെ അവസാന പന്ത് ഇമാം ഉള്‍ ഹക്കാണ് സിക്‌സറിന് പറത്തിയത്. ലിയോണ്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയത് ശ്രീലങ്കന്‍ സ്പിന്നര്‍ റംഗണ ഹെറാത്താണ്. 194 സിക്‌സറുകളാണ് ലിയോണ്‍ നേരിട്ടത്. 250 സിക്‌സറുകള്‍ വഴങ്ങിയ ലിയോണിന് ഒരു വിക്കറ്റ് പോലുമില്ലാതെ വെറുംകയ്യോടെ മടങ്ങേണ്ടിയും വന്നു.
മത്സരത്തില്‍ ഇമാമും അസ്ഹര്‍ അലിയും സെഞ്ച്വറിയും നേടിയപ്പോള്‍ നാലു വിക്കറ്റിന് 476 റണ്‍സായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്താന്‍ നേടിയത്. ഓസീസിനെ 259 ന് ഒതുക്കുകയും ചെയ്തു. ഈ മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇരു ടീമും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നാലു പോയിന്റുകള്‍ വീതം പങ്കുവെയ്ക്കപ്പെടുകയും ചെയ്തു.