റിഷഭ് പന്തിന്റെയും, കെ എൽ രാഹുലിന്റെയും കാര്യത്തിൽ ആശങ്ക; പ്രമുഖ താരത്തിന്റെ വരവിനെ ഏറ്റെടുത്ത് ഇന്ത്യൻ ആരാധകർ

ബിസിസിഐയുടെ നിർദ്ദേശ പ്രകാരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണമെന്ന നിർദ്ദേശം വിസമ്മതിച്ചതോടെ ഇന്ത്യൻ യുവ താരം ഇഷാൻ കിഷൻ കഴിഞ്ഞ നവംബറിൽ ശേഷം ഇന്ത്യൻ നീല കുപ്പായം അണിഞ്ഞിട്ടില്ല. എന്നാൽ തന്റെ തിരിച്ച് വരവ് മികച്ച രീതിയിൽ തന്നെ ഗംഭീരമാക്കി. ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂർണമെന്റിൽ തകർപ്പൻ സെഞ്ച്വറി നേടിയാണ് താരം ടീമിനെ നയിക്കുന്നത്. 107 ബോളില്‍ 10 സിക്‌സറും അഞ്ചു ഫോറുമടക്കം 114 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ഇതുമായി ബന്ധപ്പെട്ട ബിസിസിഐ സെക്രട്ടറി ജയ് ഷാ രംഗത്ത് എത്തിയിരിക്കുകയാണ്. നിലവിലെ ഇന്ത്യൻ ടീമിൽ ആക്രമിച്ച് കളിക്കുന്ന ഇടം കൈ ബാറ്റ്‌സ്മാന്മാർ കുറവായതിനാൽ ഇഷാൻ കിഷന് മുൻഗണന ലഭിക്കാൻ സാധ്യത ഉണ്ട്. ദേശിയ ടീമിലേക്ക് വരണമെങ്കിൽ ഇനിയും താരത്തിന് ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ആയിരുന്നു ജയ് ഷാഹ് ഇഷാൻ കിഷനെ പറ്റി സംസാരിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് പരിഗണന കൊടുക്കാതെ താരം ഐപിഎല്ലിനാണ് പ്രാധാന്യം നൽകിയത്. എന്നാൽ ബിസിസിഐ സിലക്ടർമാർ നോക്കുന്നത് ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകൾ തന്നെ ആണ്. താരത്തിനോട് രഞ്ജി ട്രോഫിയും കളിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതിനും വിസമ്മതിച്ചതോടെയാണ് ബിസിസിഐയുടെ കരാറിൽ നിന്നും ഇഷാൻ കിഷന്റെ പേര് മാറ്റിയത്. കഴിഞ്ഞ നവംബറിന് ശേഷം താരം ഒരു ഇന്ത്യൻ മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല.

ഇപ്പോൾ അദ്ദേഹത്തിന്റെ മുൻപിൽ ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ഈ വരുന്ന ദുലീപ് ട്രോഫിയിലും ഇഷാൻ കിഷന് സ്‌ക്വാഡിലേക്ക് പ്രവേശനം ഉണ്ട്. അതിൽ ഗംഭീര പ്രകടനം നടത്തിയാൽ അടുത്ത ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് അദ്ദേഹത്തിന് മുൻഗണന ലഭിക്കും. നിലവിലെ സാഹചര്യത്തിൽ റിഷബ് പന്തിന്റെ കാര്യത്തിലും, കെ എൽ രാഹുലിന്റെ കാര്യത്തിലും സംശയമാണ്. ഇരുവരും ഫോം ഔട്ട് ആയതു കൊണ്ട് തന്നെ ഇഷാൻ കിഷൻ, ധ്രുവ് ജുറൽ എന്നിവരെ പരിഗണിക്കാനായിരിക്കും സാധ്യത കൂടുതൽ.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!