തുടര്‍ച്ചയായ പരിക്കുകള്‍, മിസ് ഫീല്‍ഡുകള്‍, ക്യാച്ച് ഡ്രോപ്പുകള്‍; അയാളെ ഇന്ത്യ തിരിച്ചു വിളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ഷെമിന്‍ അബ്ദുള്‍മജീദ്

കുറച്ച് കാലം മുന്‍പേ ഇന്ത്യയുടെ ഫീല്‍ഡിങ് വളരെ മികച്ചത് ആയിരുന്നു. ഫിറ്റ്‌നസ്സിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം, ഫീല്‍ഡില്‍ കാണിക്കുന്ന അഗ്രസീവ്‌നെസ്സ് ഒക്കെ ആ കാലത്ത് ശാസ്ത്രി – കോഹ്ലി കോമ്പോയുടെ മുഖമുദ്രയായിരുന്നു.

പക്ഷേ ഇന്ത്യയെ മികച്ച അഗ്രസീവ് ഫീല്‍ഡിങ് യൂണിറ്റ് ആക്കിയതിന് പിന്നില്‍ ആര്‍. ശ്രീധര്‍ എന്ന മികച്ച കോച്ചിന്റെ സാന്നിദ്ധ്യമായിരുന്നു എന്ന് പറയേണ്ടി വരും. മികച്ച പ്ലേയര്‍ ആണെങ്കില്‍ കൂടി ഫിറ്റ്‌നസ്സ് ഇല്ലെങ്കില്‍ ടീമിലേക്ക് കയറുക ബുദ്ധിമുട്ടായിരുന്ന ആ കാലമൊക്കെ ഇപ്പൊ മാറിയിരിക്കുന്നു.

യോ – യോ ടെസ്റ്റ് ഇപ്പോ ഉണ്ടോ എന്നറിയില്ല. ഫിറ്റ്‌നസ്സ് നിയമങ്ങള്‍ റിലാക്‌സഡ് ആക്കിയിരിക്കുന്നു. മികച്ച പ്രകടനം പുറത്തെടുക്കുന്ന ചില താരങ്ങള്‍ക്ക് ഫിറ്റ്‌നസ്സ് നിയമങ്ങള്‍ മൂലം ടീമില്‍ ഇടം നേടാന്‍ കഴിയാത്തതാണ് നിയമങ്ങള്‍ റിലാക്‌സഡ് ആക്കിയതിന്റെ ഒരു കാരണം.

അതിന്റെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. തുടര്‍ച്ചയായ പരിക്കുകള്‍, മിസ് ഫീല്‍ഡുകള്‍, ക്യാച്ച് ഡ്രോപ്പുകള്‍ എല്ലാം ജയിക്കേണ്ട കളികളെ പരാജയത്തിലേക്ക് തള്ളി വിടുന്നു. ഫിറ്റ്‌നസ്സ് പ്രധാനമാണ്. അതിനൊപ്പം മികച്ച ഫീല്‍ഡിങ് കോച്ചിന്റെ സാന്നിദ്ധ്യവും. ആര്‍. ശ്രീധറെപ്പോലെയുള്ള ഒരു ഫീല്‍ഡിങ് കോച്ചിന്റെ സേവനം ഇന്ത്യ വീണ്ടും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ