തുടർ തോൽവിയും ദയനീയ പ്രകടനവും, സൂപ്പർതാരങ്ങൾക്കും പരിശീലകനും എതിരെയുള്ള ബിസിസിഐ നടപടി ഇങ്ങനെ

2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ പരാജയത്തിന് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ, നായകൻ രോഹിത് ശർമ്മ, സൂപ്പർതാരം വിരാട് കോഹ്‌ലി എന്നിവർ വലിയ വിമർശനങ്ങൾ നേരിടുന്നു. ഓസ്‌ട്രേലിയയോട് 1-3ന് തോറ്റ ഉപഭൂഖണ്ഡ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. നേരത്തെ, ന്യൂസിലൻഡ് ഇന്ത്യയെ 3-0 ന് വൈറ്റ് വാഷ് ചെയ്തിരുന്നു. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ മോശം സമയമാണ് കടന്നുപോകുന്നത് എന്ന് പറയാം.

പരിശീലകൻ ഗംഭീർ സ്ഥാനം ഏറ്റെടുത്തത് മുതൽ ഇന്ത്യൻ ടീമിന് കഷ്ടകാലം ആണെന്ന് പറയുന്നവർ ഏറെയാണ്. സ്വന്തം മണ്ണിൽ കിവീസിനോട് പരാജയപ്പെട്ടപ്പോൾ തന്നെ ഗംഭീറിനെതിരെയുള്ള എതിർപ്പുകൾ ശക്തമായതാണ്. രോഹിതിനെ സംബന്ധിച്ച് നായകൻ എന്ന നിലയിലും താരമെന്ന നിലയിലും അദ്ദേഹം ടെസ്റ്റിൽ പൂർണ പരാജയം ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർ തോൽവിയുടെ പശ്ചാത്തലത്തിൽ അവസാന ടെസ്റ്റിൽ അദ്ദേഹം ടീമിൽ നിന്ന് ഒഴിവായിരുന്നു. ടെസ്റ്റിൽ വിരാട് കോഹ്‌ലിക്കും അത്ര നല്ല സമയം അല്ല. ഒരൊറ്റ സെഞ്ച്വറി പ്രകടനം ഒഴിച്ചുനിർത്തിയാൽ അദ്ദേഹം ഈ പരമ്പരയിൽ പരാജയമായിരുന്നു. പുറത്തായ രീതി എല്ലാം ഒരേ സ്റ്റൈലിൽ ആയിട്ടും അതിനെ തടയാൻ അദ്ദേഹം ഒന്നും ചെയ്തില്ല.

അതേസമയം ഗംഭീർ, രോഹിത്, വിരാട് എന്നിവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ അവലോകന യോഗം വരുമ്പോൾ ഇവരിൽ ആരെയും പുറത്താക്കില്ല. “നടപടിയില്ലാതെ അവലോകന യോഗം ചേരും. ബാറ്റർമാരുടെ മോശം പ്രകടനത്തിൻ്റെ പേരിൽ നിങ്ങൾക്ക് പരിശീലകനെ നീക്കം ചെയ്യാൻ കഴിയില്ല. ഗംഭീർ ടീം ഇന്ത്യയുടെ പരിശീലകനായി തുടരും, വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര കളിക്കും, ”ബിസിസിഐ വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലാണ് ഇന്ത്യ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.

ചാമ്പ്യൻസ് ട്രോഫി ജയിക്കാൻ ആയില്ലെങ്കിൽ പരിശീലകനും സൂപ്പർതാരങ്ങൾക്കും അത് ശോഷം ചെയ്യുമെന്ന് ഉറപ്പാണ്.

Latest Stories

ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; കോടതി ഉത്തരവ് കേട്ട് മോഹാലസ്യപ്പെട്ട് വിവാദ വ്യവസായി; ഇനി 14 ദിവസം ജയില്‍വാസം

അവന്‍ വിരമിച്ചാല്‍ തോല്‍ക്കുന്നത് ടീം ഇന്ത്യ, ഞാന്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ അവനെ ടീമില്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചേനെ: മൈക്കല്‍ ക്ലാര്‍ക്ക്

ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടണ്ട, രസവും സുഖവുമുള്ള ഉടുപ്പിടൂ: റിമ കല്ലിങ്കല്‍

"ആ താരത്തിന്റെ പന്തുകൾ മനസിലാക്കി വരുമ്പോൾ അവൻ എന്നെ പുറത്താക്കും"; ഇന്ത്യൻ ബോളറെ വാനോളം പുകഴ്ത്തി സ്റ്റീവ് സ്മിത്ത്

നഗ്നത പ്രദര്‍ശിപ്പിച്ച് ഹണി റോസ് ഉദ്ഘാടനത്തിന് പോയിട്ടില്ല.. സണ്ണി ലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് അവരുടെ പ്രസംഗം കേള്‍ക്കാനല്ല: ആലപ്പി അഷ്‌റഫ്

'കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി';സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ശ്രേയസിനെ തിരിച്ചെത്തിക്കണം, വിക്കറ്റ് കീപ്പര്‍ രാഹുല്‍, സഞ്ജുവിനെയും പരിഗണിക്കണം; നിരീക്ഷണം

എന്റെ മക്കളെ തീ, ഇന്ത്യൻ ആരാധകർക്ക് ആവേശമായി മുഹമ്മദ് ഷമിയുടെ അപ്ഡേറ്റ്; ഇനി കാര്യങ്ങൾ മാറി മറിയും

" രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് പുരസ്‌കാരം കൊടുക്കുന്ന അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്" ട്രോഫി വിവാദത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

ലൈംഗിക അധിക്ഷേപ പരാതി: പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍; ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ