സച്ചിന്റെ നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം കുക്കും

ആഷസിലെ മൂന്നാമത്തെ മത്സരത്തിലും കൂറ്റന്‍ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിനെ തേടി മറ്റൊരു ദുഖ വാര്‍ത്ത. ഇംഗ്ലീഷ് ടീമിലെ മുതിര്‍ന്ന താരം അലിസ്റ്റര്‍ കുക്കിനെ തേടി ഒരു മോശം റെക്കോര്‍ഡ്.

ഒരു വിദേശരാജ്യത്ത് ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെടുകയെന്ന താരമെന്ന റെക്കോര്‍ഡാണ് കുക്ക് സ്വന്തമാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ റെക്കോര്‍ഡില്‍ കുക്കിന് കൂട്ടിയ ഉളളത്.

ഓസ്ട്രേലിയന്‍ മണ്ണില്‍ കളിച്ച 18 മത്സരങ്ങളില്‍ 14 എണ്ണത്തിലും കുക്ക് തോറ്റമ്പി. ഇതേ റെക്കോര്‍ഡില്‍ ഇരുവര്‍ക്കുമൊപ്പമുള്ള മറ്റൊരു താരം 1908 മുതല്‍ 1930 വരെ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച ജാക്ക് ഹോബ്സ് ആണ്. സച്ചിന്‍ ഓസ്ട്രേലിയയില്‍ ഇരുപതും ജാക്ക് ഹോബ്സ് ഇരുപത്തിനാലും മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ 14 വീതം മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.

ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയുടെ മൂന്നാം മല്‍സരത്തില്‍ ഇന്നിംഗ്സിനും 41 റണ്‍സിനുമാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് പരാജയപ്പെട്ടത്. ഇതോടെ പരമ്പര 3 0 ഓസ്ട്രേലിയ സ്വന്തമാക്കുകയും ചെയ്തു.

Read more

ഇനിയുള്ള മത്സരങ്ങളിലും ഇംഗ്ലണ്ട് തോല്‍ക്കുകയാണെങ്കിനല്‍ നാണക്കേടിന്റെ ഈ റെക്കാര്‍ഡ് കുക്ക് മാത്രമായി സ്വന്തമാക്കും. നേരത്തെ ടെസ്റ്റില്‍ 150 മത്സരം കളിച്ച ആദ്യ ഇംഗ്ലീഷ് താരം എന്ന നേട്ടം കുക്ക സ്വന്തമാക്കിയിരുന്നു.