കോപ്പ അമേരിക്ക 2024: അവൻ ഉണ്ടായിരുന്നെങ്കിൽ ബ്രസീലിന് ഈ ഗതി വരില്ലായിരുന്നു!

കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന ക്വാട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തകർത്ത സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഉറുഗ്വേ. ഗോളുകൾ ഒന്നും നേടാനാവാതെ ആണ് ഇരു ടീമുകളും ആദ്യ പകുതിയും രണ്ടാം പകുതിയും അവസാനിപ്പിച്ചത്. പെനാൽറ്റിയിലേക്ക് കടന്ന മത്സരത്തിൽ ബ്രസീലിനു രണ്ട് ഗോളുകൾ മാത്രമേ വലയിൽ കയറ്റാൻ സാധിച്ചുള്ളൂ. കളിയുടെ 60 ശതമാനം പോസ്സെഷനും ബ്രസീലിന്റെ കൈയിൽ ആയിരുന്നു. മികച്ച മുന്നേറ്റങ്ങൾ താരങ്ങൾ നടത്തിയെങ്കിലും ഉറുഗ്വേ പ്രധിരോധ ഭടന്മാർ അത് തടയുകയായിരുന്നു.

ഈ തവണത്തെ ടൂർണമെന്റിൽ ബ്രസീൽ ടീം കൂടുതൽ യുവതലമുറയ്ക്ക് ആയിരുന്നു അവസരം നൽകിയത്. ടീമിന്റെ നേടും തൂണായ നെയ്മർ ജൂനിയർ ഈ സീസണിൽ ടീമിന്റെ കൂടെ കളിക്കാൻ ഇല്ലാത്തത് നല്ല ക്ഷീണം ഉണ്ടാക്കിയിരുന്നു. താരത്തിന്റെ അഭാവം ടീമിൽ നന്നായി അനുഭവപ്പെട്ടിരുന്നു. മത്സര സമയത്തു കളി വഴുതി പോവുകയാണെങ്കിൽ അദ്ദേഹത്തിനു സന്ദർഭം അനുസരിച്ച കളി തിരികെ പിടിക്കുവാൻ സാധിക്കുമായിരുന്നു. ബ്രസീലിനു അങ്ങനത്തെ ഒരു നായകനെ ആയിരുന്നു ഈ സീസണിൽ ആവശ്യം ഉണ്ടായിരുന്നത്. കോപ്പയിൽ വിനീഷ്യസ് ജൂനിയറിന്റെ മേൽ കൂടുതൽ പ്രതീക്ഷ അർപ്പിച്ചിരുന്നു ആരാധകർ. എന്നാൽ താരത്തിന് ഒരു മത്സരത്തിൽ മാത്രമേ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചൊള്ളു. ബാക്കി ഉള്ള മത്സരങ്ങൾ താരം ആരാധകരെ നിരാശപ്പെടുത്തി.

അവസാന സമയത്ത് ഉറുഗ്വ 10 പേരായിട്ട് മാത്രമാണ് കളിക്കളത്തിൽ നിന്നത്. നഹിതാൻ നാൻഡൈസിന് ചുവപ്പുകാർഡ് ലഭിച്ചു പുറത്തായിരുന്നു. എന്നിട്ടും വേണ്ട രീതിയിൽ അത് പ്രയോഗിക്കാൻ ബ്രസീൽ താരങ്ങൾക്ക് സാധിച്ചില്ല. മത്സരത്തിൽ ബ്രസീൽ ടീമിന്റെ പാസിംഗ് അക്ക്യൂറസി 79 ശതമാനം മാത്രമായിരുന്നു. മുൻപത്തെ ഫൈനലിസ്റ് ആയവരിൽ നിന്നും ടീമിന്റെ നില താഴോട്ടാണ് പോകുന്നത്. ഈഡര്‍ മിലിറ്റവോയ്ക്കും, ഡഗ്ലസ് ലൂയിസിനും പെനാൽറ്റിയിൽ പിഴച്ചതോടെ ആയിരുന്നു ബ്രസീൽ പരാജയപ്പെട്ട പുറത്തായത്. ഇതോടെ കോപ്പയിലെ ക്വാട്ടർ ഫൈനൽ മത്സരങ്ങൾക്ക് പര്യവസാനം കണ്ടിരിക്കുകയാണ്.

കോപ്പയിൽ അടുത്ത ഘട്ടമായ സെമി ഫൈനൽസിലേക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത് ഉറുഗ്വേ, അര്ജന്റീന, കാനഡ, കൊളംബിയ എന്നി ടീമുകൾക്കാണ്. ആദ്യ സെമി ജൂലൈ 10 നു അർജന്റീനയും കാനഡയും തമ്മിലാണ്. തുടർന്ന് കൊളംബിയയും ഉറുഗ്വായും തമ്മിൽ ജൂലൈ 11ന് ഏറ്റുമുട്ടും. ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത് ജൂലൈ 15 ആണ്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം