ടെസ്റ്റില്‍ എംഎസ് ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ കോഹ്‌ലിയാണെന്ന് ഇഷാന്ത് ശര്‍മ. കോഹ്‌ലിയായിരുന്നപ്പോള്‍ ബോളിംഗിന് പൂര്‍ണ്ണതയുണ്ടായിരുന്നെന്നും എന്നാല്‍ ധോണിക്ക് കീഴില്‍ അതുണ്ടായിരുന്നില്ലെന്നും ഇഷാന്ത് ശര്‍മ്മ പറഞ്ഞു.
എന്നെ സംബന്ധിച്ച് കോഹ്‌ലിയാണ് ടെസ്റ്റിലെ ബെസ്റ്റ് ക്യാപ്റ്റന്‍. കാരണം കോഹ്‌ലിയായിരുന്നപ്പോള്‍ ബോളിംഗിന് പൂര്‍ണ്ണതയുണ്ടായിരുന്നു. എന്നാല്‍ ധോണിക്ക് കീഴിലാവുമ്പോള്‍ ഇതുണ്ടാവില്ല. ഞാനും ഉമേഷും ഷമിയും ഭുവിയുമെല്ലാം ഉണ്ടായിരുന്നപ്പോള്‍ നിരന്തരം മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.
കോഹ്‌ലിയോട് എപ്പോഴും ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ധോണിയുമായി ഇതിന് സാധിക്കാറില്ല. പിന്നീട് ബുംറ വന്നതോടെ കോഹ്‌ലിക്ക് മികച്ച പേസ് നിരയെ ലഭിച്ചു.
എല്ലാവരുടേയും ശക്തി എന്തെന്ന് കോഹ്‌ലിക്ക് തിരിച്ചറിവുണ്ട്. ഇതാണ് എടുത്തു പറയേണ്ട കാര്യം. ഓരോ താരങ്ങളോടും അവന്റെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കോഹ്‌ലി താല്‍പര്യം കാട്ടിയിരുന്നു- ഇഷാന്ത് പറഞ്ഞു.