മൂന്നു പാക് താരങ്ങള്‍ക്ക് കോവിഡ്; ടീം മുഴുവന്‍ ഐസൊലേഷനില്‍

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇക്കാര്യം സ്ഥിരീകരിച്ചു. വെസ്റ്റിന്‍ഡീസ് വനിത ടീം പാകിസ്ഥാനില്‍ പര്യടനത്തിന് ഒരുങ്ങവെയാണ് ആതിഥേയ ടീമിലെ കളിക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചത്.

വെസ്റ്റിന്‍ഡീസിനെ നേരിടുന്നതിന് മുന്നോടിയായി കറാച്ചിയിലെ ക്യാമ്പിലാണ് പാക് വനിതാ ടീം. പതിവു പരിശോധനയിലാണ് മൂന്ന് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. കോവിഡ് ബാധിച്ച കളിക്കാരോട് പത്തു ദിവസം ക്വാറൈന്റില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ നവംബര്‍ രണ്ടുവരെ ഐസൊലേഷനില്‍ കഴിയും.

നവംബര്‍ എട്ടിനാണ് മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങിയ പാക്- വിന്‍ഡീസ് പരമ്പര ആരംഭിക്കുന്നത്. അതിനു മുമ്പ് കളിക്കാര്‍ കോവിഡില്‍ നിന്ന് മുക്തരാകുമെന്നതിനാല്‍ പരമ്പരയെ ബാധിക്കില്ല.

Latest Stories

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും