കോവിഡ് പോസിറ്റീവ് താരം കളിക്കളത്തിൽ, ജ്യോക്കോവിച്ച് ചിരിക്കും; ഇരട്ടത്താപ്പ്

ഇന്ത്യയ്‌ക്കെതിരായ കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ മത്സരത്തിന് മുന്നോടിയായി ക്രിക്കറ്റ് താരം തഹ്‌ലിയ മഗ്രാത്ത് കോവിഡ് -19 പോസിറ്റീവ് ആയിട്ടും കളിപ്പിക്കാൻ അനുവദിച്ചത് വിവാദമായി.

ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ഞായറാഴ്ച സ്ഥിരീകരിച്ചത് അനുസരിച്ച് ഇന്ന് നടന്ന പരിശോധനയിൽ താരം കോവിഡ് പോസിറ്റീവ് ആയിരുന്നു “CGA ക്ലിനിക്കൽ സ്റ്റാഫ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ RACEG (ഫലങ്ങൾ വിശകലനം ക്ലിനിക്കൽ വിദഗ്ദ്ധ ഗ്രൂപ്പ്) ടീമുമായും മാച്ച് ഒഫീഷ്യലുകളുമായും കൂടിയാലോചിച്ചു, ഇന്ത്യക്കെതിരായ ഇന്നത്തെ ഫൈനലിൽ മഗ്രാത്ത് ഇറങ്ങി ,” ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സാധാരണ കോവിഡ് പോസിറ്റീവ് ആയ ഒരാളെ മത്സരത്തിൽ പോയിട്ട് ഗ്രൗണ്ടിന്റെ പരിസരത്ത് അടുപ്പിക്കാത്ത സ്ഥലത്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഓർക്കണം. അതും ജ്യോക്കോവിച്ച് വാക്സിൻ എടുക്കാത്തതിന് അയാളെ മത്സരത്തിൽ പങ്കെടുപ്പിക്കാതെ വിട്ട രാജ്യക്കാരുടെ ടീമിലെ അംഗത്തെ തന്നെ .

മഗ്രാത്ത് ഞായറാഴ്ച നേരിയ ലക്ഷണങ്ങളോടെ ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും പിന്നീട് പോസിറ്റീവ് ടെസ്റ്റ് നൽകുകയും ചെയ്തു. ടോസ്സിൽ ആദ്യ ഇലവനിൽ ഇടംനേടി, ഫൈനലിൽ പങ്കെടുക്കുന്നതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകി.