ശ്രീശാന്ത് ഇനി പരിശീലകന്‍, പ്രഖ്യാപനവുമായി താരം

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ മുന്‍ താരം എസ് ശ്രീശാന്ത് ഇനി പരിശീലക വേഷത്തില്‍. ബോളിംഗ് കോച്ചായി താന്‍ കളത്തിലുണ്ടാകുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിക്കറ്റ് അക്കാദമികള്‍ തുടങ്ങുമെന്നും ശ്രീശാന്ത് മനോരമയോട് പറഞ്ഞു.

താനിപ്പോഴും ഫിറ്റാണെന്നും ബോളെറിയാന്‍ പ്രാപ്തനാണെന്നും ശ്രീശാന്ത് ആവര്‍ത്തിച്ചു. ‘ഞാനും നല്ല ഫിറ്റാണ്, നന്നായി പന്തെറിയുന്നുണ്ട്. പക്ഷേ, യുവതലമുറയ്ക്കായി മാറിക്കൊടുക്കേണ്ടത് ഉത്തരവാദിത്തമായി കാണുന്നു’ ശ്രീശാന്ത് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് ശ്രീശാന്തിന്റെ വിരമിക്കല്‍ പ്രഖ്യാപനമെത്തിയത്. വരും തലമുറയിലെ താരങ്ങള്‍ക്കായി താന്‍ മാറികൊടുക്കുകയാണെന്ന് വിരമിക്കല്‍ അറിയിച്ച് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

‘അടുത്ത തലമുറയിലെ താരങ്ങള്‍ക്കായി ഞാന്‍ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നു. ഈ തീരുമാനം എന്റേത് മാത്രമാണ്. ഇത് എനിക്ക് ഒട്ടും സന്തോഷം പകരുന്നില്ലെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണ്. കരിയറിലെ ഓരോ നിമിഷവും എന്റെ മനസ്സിലുണ്ട്’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

2013ലെ ഐ.പി.എല്‍ വാതുവെപ്പ് വിവാദമാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.

ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. ടെസ്റ്റില്‍ 85 വിക്കറ്റും, ഏകദിനത്തില്‍ 75 വിക്കറ്റും ടി20 യില്‍ ഏഴ് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് കരിയറില്‍ 74 മത്സരങ്ങളില്‍നിന്ന് 213 വിക്കറ്റുകള്‍ സ്വന്തമാക്കി. 44 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റും ശ്രീ വീഴ്ത്തിയിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്