ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയ അധിക്ഷേപം ഉണ്ടായോ?; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ട് 

സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ഐ.സി.സിയ്ക്ക് കൈമാറി. സിഡ്നി ടെസ്റ്റിന് ഇടയില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ടെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിസിടിവി ദൃശ്യങ്ങളും, ടിക്കറ്റ് വിവരങ്ങളും, മറ്റ് കാണികളെ ചോദ്യം ചെയ്തും കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്‍സ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും കൂടി ലഭിച്ചാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

സിഡ്നി ടെസ്റ്റിന് ഇടയില്‍ ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് നേരെയായിരുന്നു കാണികളുടെ ഭാഗത്ത് നിന്നും വംശീയ അധിക്ഷേപമുണ്ടായത്. ഇതേത്തുടര്‍ന്ന് 10 മിനിറ്റോളം കളി തടസപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആറ് കാണികളെ പൊലീസ് ഗ്രൗണ്ടില്‍ നിന്ന് നീക്കിയ ശേഷമാണ് കളി തുടര്‍ന്നത്.

മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനവും നാലാംദിനവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം ഉണ്ടായി. “ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി” തുടങ്ങിയ വിളികളുമായാണു കാണികളില്‍ ചിലര്‍ സിറാജിനെ അധിക്ഷേപിച്ചത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം