പെലെയുടെയും നെയ്‌മറിന്റെയും നാട്ടിൽ ക്രിക്കറ്റ് പഠിപ്പിച്ച ഇതിഹാസം

സാംബ താളം ബ്രസീലുകാരുടെ സംസ്കരത്തിന്റെ പ്രതീകമാണ്. അവരുടെ ജീവിതത്തിലും കളിക്കളങ്ങൾ എന്ന പോലെ തന്നെ സാംബ താളവുമായി ഇഴകി ചേർന്നതാണ്.

ഇപ്പോഴിതാ കാല്പന്തിന്റെ രാജകുമാരന്മാരുടെയും രാജകുമാരിമാരുടെയും നാട്ടിൽ നിന്നും ക്രിക്കറ്റ് പിച്ചിലേക്ക് ഒരു സംഗം എത്തുകയാണ്. ബ്രസീലിന്റെ വനിതാ താരങ്ങൾക്ക് ക്രിക്കറ്റിൽ പ്രൊഫഷണൽ കോൺട്രാക്ട് കിട്ടി കഴിഞ്ഞു. പുരുഷ ടീമിനെക്കാൾ മുമ്പ് വനിതാ ടീമിന് കോൺട്രാക്ട് കൊടുക്കുന്ന രാജ്യം കൂടിയാണ് ബ്രസീൽ.

ക്രിക്കറ്റ് ബ്രസീലിന്റെ കീഴിലുള്ള 63 കമ്മ്യൂണിറ്റി യൂത്ത് പ്രോഗ്രാമുകളിൽ നിന്നാണ് മിക്ക കളിക്കാരും ഗെയിം പഠിച്ചത്, അതിന്റെ പ്രസിഡന്റ് മുൻ പ്രൊഫഷണൽ ക്രിക്കറ്റ് താരം മാറ്റ് ഫെതർസ്റ്റോൺ ആണ്, ഒരു ബ്രസീലുകാരിയെ വിവാഹം കഴിച്ച് രണ്ട് പതിറ്റാണ്ട് മുമ്പ് ഇവിടെ താമസം മാറി വന്നതാണ്.

2000-ൽ ഫെതർസ്റ്റോൺ ബ്രസീലിലേക്ക് മാറിയപ്പോൾ, സ്വകാര്യ സ്കൂളുകളിൽ ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം പ്രചരിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ റഗ്ബി, ഹോക്കി, സെയിലിംഗ് എന്നിവയ്‌ക്കെതിരെയും “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാറ്റിനും” എതിരെയാണ് താൻ മത്സരിക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കിയത്,

എന്നാൽ ദരിദ്രമായ സ്ഥലങ്ങളിൽ “ഫുട്‌ബോൾ അല്ലെങ്കിൽ ഫുട്‌ബോൾ” എന്ന ഓപ്ഷനുകൾ ഉണ്ടായിരുന്നിടത്ത്, ഒരു പുതിയ കായിക പരിപാടിയിൽ കുടുംബങ്ങൾ ആഹ്ലാദിക്കുന്നതായി അദ്ദേഹം കണ്ടെത്തി.

ഇംഗ്ലണ്ടിൽ നിന്ന് വ്യത്യസ്തമായി, ക്രിക്കറ്റ് ചിലപ്പോൾ പണക്കാരുടെ കളിയായി കാണപ്പെടുന്നു, ” ഞങ്ങൾ ശൂന്യമായ ഒരു കടലാസ്സിൽ നിന്നാണ് ഇതെല്ലം ആരംഭിച്ചത് ” അദ്ദേഹം പറയുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ