കിളി പാറി അമ്പയർ, തലയിൽ കൈവെച്ച് ആരാധകർ ; ഓവറിലെ ബോളുകളുടെ എണ്ണം മറന്നോ

ഇന്ന് അഡ്‌ലെയ്ഡ് ഓവലിൽ നടന്ന അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 ലോകകപ്പ് 2022 മത്സരത്തിനിടെ അമ്പയറിംഗിൽ വന്നാലൊരു പിഴവ് വലിയ വാർത്ത ആയിരിക്കുകയാണ് . ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിന്റെ നാലാം ഓവറിൽ അഞ്ച് പന്തുകൾ മാത്രമാണ് അഫ്ഗാനിസ്ഥാൻ എറിഞ്ഞത്.

നിലവിൽ അഫ്ഗാനിസ്ഥാനെതിരെ ജയം അല്ലെങ്കിൽ മരണം എന്ന അവസ്ഥയിലാണ് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട അവരെ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഓസീസ് ഓപ്പണർ കാമറൂൺ ഗ്രീനിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും പിന്നീട് മാർഷിന്റെയും മാക്സ്‌വെലിന്റെയും നേതൃത്വത്തിൽ മനോഹരമായി മത്സരത്തിലേക്ക് തിരികെ വരിക ആയിരുന്നു.

നാലാം ഓവർ എറിയാൻ ഫാസ്റ്റ് ബൗളർ നവീൻ ഉൾ ഹഖ് എത്തി. ഓവറിലെ നാലാം പന്തിൽ മിച്ചൽ മാർഷും ഡേവിഡ് വാർണറും ഓവർത്രോ കാരണം മൂന്ന് റൺസ് ഓടിയെടുത്തു. ആ സമയത്ത് ധാരാളം കൺഫ്യൂഷൻ ഉണ്ടായിരുന്നു, ഇത് അമ്പയർമാരെയും സ്കോർബോർഡ് മാനേജരെയും തെറ്റായ കണക്കുകൂട്ടലിലേക്ക് നയിച്ചു.

നേരത്തെ സൂചിപ്പിച്ചതുപോലെ മിച്ചൽ മാർഷും ഡേവിഡ് വാർണറും ഓവറിലെ നാലാം പന്തിൽ മൂന്ന് റൺസിന് ഓടി. എന്നിരുന്നാലും, സ്കോർ ബോർഡിൽ, നാലാമത്തെ പന്തിൽ രണ്ട് റൺസ് കാണിച്ചു, അഞ്ചാം പന്തിൽ മൂന്ന് റൺസ് എന്നും കാണിച്ചു . യഥാർത്ഥത്തിൽ അഞ്ചാം പന്ത് ഡോട്ട് ബോളായിരുന്നു.ആറാം പന്ത് എറിഞ്ഞില്ല, അമ്പയറുമാർ ഓവർ തീർന്നു എന്ന സിഗ്നൽ കാണിച്ചു ആശ്ചര്യകരമെന്നു പറയട്ടെ, നാലാം പന്തിൽ രണ്ട് റൺസ് തെറ്റായ കണക്കുകൂട്ടലിൽ ഓസ്‌ട്രേലിയയുടെ മൊത്തം സ്‌കോറിൽ പ്രതിഫലിച്ചില്ല. ഈ പിഴവ് കാരണം ഓസീസ് അവരുടെ ഇന്നിംഗ്‌സിലെ ഒരു പന്ത് പോലും റൺസ് എടുക്കാതെ നഷ്‌ടപ്പെട്ടു.

ഈ സാങ്കേതിക പിഴവ് ഈ T20 ലോകകപ്പ് 2022 മത്സരത്തിന്റെ അന്തിമ ഫലത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ എന്നത് രസകരമായിരിക്കും.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്