ഇതാണ് ക്രിക്കറ്റ്, നിനച്ചിരിക്കാത്ത സമയത്ത് ആവേശം തരും. ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവറിന് തൊട്ട് മുമ്പ് വരെ രാജസ്ഥാൻ എളുപ്പത്തിൽ ജയിക്കുമെന്ന് പറഞ്ഞ ഒരു വൺ- സൈഡ് മത്സരം ആണെന്ന് കരുതിയ ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളാണ് അവസാന ആറ് ബോളുകളിൽ നടന്നത്. എന്നാൽ വിട്ട് കൊടുക്കാൻ തയാറാകാതിരുന്ന റൂവ്മൻ പവൽ രാജസ്ഥാന്റെ ഓബദ് മക്കോയ്‌ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്.
ആദ്യ മൂന്നു പന്തിൽ സിക്സർ നേടിയാണ് പവൽ മത്സരം ആവേശകരമാക്കിയത്. ഇതിൽ മൂനാം പന്ത് നോ ബോൾ ആയിരുന്നുവെന്ന് വാദിച്ച ഡൽഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിർത്തി വച്ചു. അംപയർ നോബോൾ പരിശോധിക്കാൻ തയാറാകാതെ വന്നതോടെ ഡൽഹി നായകൻ ഋഷഭ് പന്ത് ബാറ്റർമാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.പന്തിന്റെ നിർദേശ പ്രകാരം അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറെ ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.
പണ്ട് സമാനമായ രീതിയിൽ ധോണി ഗ്രൗണ്ടിൽ ഇറങ്ങിയതുമായി താരതമയപ്പെടുത്തിയാണ് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വന്നു. പ്രീമിയർ ലീഗ് നിയന്ത്രിക്കുന്ന അംപയറുമാരുടെ നിലവാര തകർച്ച ചർച്ചയായിരുന്നു. എങ്കിലും ഫീൽഡിലെ ഫൈനൽ ഡിസിഷൻ എടുക്കേണ്ട അമ്പയറിന്റെ ചോദ്യം ചെയ്ത് ദേഷ്യപ്പെടാൻ ഇത് WWE അല്ല എന്നും ആളുകൾ പറഞ്ഞു.
ഡൽഹി മത്സരം അനുകൂലം ആയിരുന്ന സമയത്ത് കാണിച്ച ഓവർ ആവേശമാണ് അതുവരെ ഉണ്ടായിരുന്ന മേധാവിത്വം കളഞ്ഞ് കുളിച്ചത് എന്നൊരു ആക്ഷേപം ഉയർന്ന് കേൾക്കുന്നുണ്ട്. പന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി ആളുകൾ ട്വിറ്ററിൽ എത്തി.