ഐ.സി.സി പുരസ്‌ക്കാരങ്ങള്‍ തൂത്ത് വാരി ഇന്ത്യന്‍ നായകന്‍; ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ കോഹ് ലി

എ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു.ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്കാണ് പുരസ്ക്കാരം. 8 സെഞ്ച്വറി്യുള്‍പ്പടെ ടെസ്‌ററിലും 1817 റണ്‍സ് നേടി ഏകദിനത്തിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യന്‍ നായകന്‍. ഇത് രണ്ടാം തവണയാണ് റണ്‍മെഷീനെ തേടി പുരസ്ക്കാരം എത്തുന്നത്. 2012 ല്‍ തന്റെ 24-ാം വയസ്സിലാണ് വിരാട് ആദ്യമായി ക്രക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം സ്വന്തമാക്കുന്നത്. മികച്ച ടെസ്‌ററ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രെലിയയുടെ നായകന്‍ സ്റ്റീവ് സ്മിത്താണ്.

ഏകദിനക്രിക്കറ്റിലെ മികച്ചതാരവും കോഹ്‌ലിയാണ്.

യുസ്‌വേന്ദ്ര ചാഹലിന് ടി-20യിലെ മികച്ച പ്രകടനത്തിനുളള പുരസ്‌കാരം ലഭിച്ചു.25-5 എന്ന പ്രകടനത്തിനാണ് പുരസ്‌ക്കാരം.കഴിഞ്ഞ വര്ഷത്തെ മികച്ച ഏകദിന,ടെസ്റ്റ് ടീം നായകനും വിരാടിന് തന്നെയാണ്.

പാകിസ്താന്റെ ഹസന്‍ അലിയാണ് 2017-ലെ എമര്‍ജിങ് ക്രിക്കറ്റര്‍. മികിച്ച കൂട്ടുകെട്ട് താരമായി അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന 2017-ലെ ഐസിസി ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. കോലിയെ കൂടാതെ രോഹിത് ശര്‍മ്മയും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുമാണ് ടീമിലുള്ളത്.

ഐസിസിയുടെ ടെസ്റ്റ് ടീമിനേയും കോലി തന്നെയാണ് നയിക്കുന്നത്. ചേതശ്വര്‍ പുജാരയും രവിചന്ദ്ര അശ്വിനുമാണ് ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍