സഞ്ജുവിന്റെ വിഷു ആഘോഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും, പപ്പടം കഴിച്ചും കൈനീട്ടം കൊടുത്തും തിമിർത്താടി സിആർ7; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ;

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ത്യൻ താരം സഞ്ജു സാംസണും വിഷു ആഘോഷിക്കുന്ന ഒരു കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ 3.2 ദശലക്ഷത്തിലധികം കാഴ്ചക്കാരും 1.4 ലക്ഷം ലൈക്കുകളും വീഡിയോ നേടി.

പ്രശസ്ത AI കണ്ടന്റ് ക്രിയേറ്ററായ “AI മാന്ത്രികൻ” പങ്കുവെച്ച വൈറൽ വീഡിയോയിൽ, കേരളത്തിലെ ഏറ്റവും പ്രശസ്ത ആഘോഷങ്ങളിലൊന്നായ വിഷുവിന്റെ ഉത്സവ ചൈതന്യത്തിൽ റൊണാൾഡോയും സഞ്ജുവും ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും കാണാൻ സാധിക്കും. പരമ്പരാഗത മലയാളി വസ്ത്രം ധരിച്ച കസവ് മുണ്ടും ഷർട്ടും ധരിച്ച ഇരുവരും വിഷു സദ്യ ആസ്വദിക്കുന്നതും, പടക്കം പൊട്ടിക്കുന്നതും, പപ്പടം കഴിക്കുന്നതും കാണാൻ സാധിക്കും.

ഒരേ സമയം ചിന്തിപ്പിക്കുന്നതും നർമ്മവും കൂടിച്ചേർന്ന ഈ റീൽ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചില അഭിപ്രായങ്ങൾ ഇങ്ങനെ: എന്റെ വീട്ടിലേക്ക് വരുന്ന വഴി ചുമ്മാ ഒന്ന് സഞ്ജുവിന്റെ വീട്ടിൽ കയറി എന്നെ ഉള്ളു.. ആള് ഇപ്പൊ ഇവിടെ ഉണ്ട് നെയ്യപ്പം തിന്നാണ്..”

“ജോർജിനയെ കൂടി ചേർക്കാർന്നു ..സാരീ ഉടുത്ത് കാണാൻ ഒരാഗ്രഹം”

“റൊണാൾഡോ പപ്പടം കാച്ചുന്നു”

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിന്റെ രാജസ്ഥാൻ അത്ര മികച്ച നിലയിൽ അല്ല ഇപ്പോൾ നിൽകുന്നത് എങ്കിലും ടീം ട്രാക്കിൽ എത്തുമെന്നാണ് ആരാധക പ്രതീക്ഷ.

View this post on Instagram

A post shared by AI Manthrikan (@the_ai_manthrikan)