അതിര് കടന്ന് കുടുംബത്തെ തൊട്ടുള്ള വിമർശനം, ആരാധകനെ അടിക്കാൻ പാഞ്ഞടുത്ത് ഹാരിസ് റൗഫ്; വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യക്തത വരുത്തി താരം

പാകിസ്ഥാൻ സൂപ്പർ താരം ഹാരിസ് റൗഫ് ആരാധകൻ പറഞ്ഞ ഒരു കമെന്റിന് അദ്ദേഹത്തെ അടിക്കാൻ ഓങ്ങിയതും ശേഷം ആളുകൾ ചേർന്ന് അദ്ദേഹത്തെ പിടിച്ചുമാറ്റിയതും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. പാകിസ്ഥാൻ പേസർ ഭാര്യക്കൊപ്പം നിന്ന സമയത്ത് ക്രിക്കറ്റ് ആരാധകൻ താരത്തോട് എന്തോ പറഞ്ഞു, അത് ഹാരിസ് റൗഫിനെ രോഷാകുലനാക്കി. അവനെ എനിക്ക് തല്ലണം എന്ന ഉദ്ദേശത്തോടെ റൗഫ് ആ വ്യക്തിയുടെ അടുത്തേക്ക് പാഞ്ഞുകയറിയെങ്കിലും പലരും അദ്ദേഹത്തെ തടഞ്ഞു. അതേസമയം ഭർത്താവിനെ സമാധാനിപ്പിക്കാൻ ആരാധകൻ റൗഫിന്റെ ഭാര്യയോട് അപേക്ഷിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

അതിരു കടന്ന് ഒരു കമന്റ് പറഞ്ഞതിന് ആയിരിക്കും റൗഫ് ഇത്രയധികം ദേഷ്യപ്പെട്ടതെന്നും ആരാധകൻ കാണിച്ചത് ശരിയായില്ല എന്നുമാണ് വീഡിയോക്ക് താഴെ കൂടുതലായി വരുന്ന അഭിപ്രായം. ഹാരിസ് റൗഫും ഇക്കാര്യത്തിൽ മൗനം വെടിഞ്ഞു. ഇൻസ്റ്റാഗ്രാം പേജിൽ സംഭവുമായി ബന്ധപ്പെട്ട പ്രതികരണം താരം കുറിക്കുകയും ചെയ്തു.

“ഇത് സോഷ്യൽ മീഡിയയിൽ കൊണ്ടുവരേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ വീഡിയോ പുറത്തുവന്ന സാഹചര്യത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തികൾ എന്ന നിലയിൽ, പൊതുജനങ്ങളിൽ നിന്ന് എല്ലാത്തരം ഫീഡ്‌ബാക്കും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളെ പിന്തുണയ്ക്കാനോ വിമർശിക്കാനോ അവർക്ക് അർഹതയുണ്ട്.

“എന്നിരുന്നാലും, എൻ്റെ കുടുംബത്തിൻ്റെയും മാതാപിതാക്കളുടെയും കാര്യം വരുമ്പോൾ, അതിനനുസരിച്ച് പ്രതികരിക്കാൻ ഞാൻ മടിക്കില്ല. ആളുകളോടും അവരുടെ കുടുംബങ്ങളോടും അവരുടെ തൊഴിലുകൾ പരിഗണിക്കാതെ ബഹുമാനം കാണിക്കേണ്ടത് പ്രധാനമാണ്, ”അദ്ദേഹം എക്‌സിൽ കുറിച്ചു.

അതേസമയം ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ വമ്പൻ വിമർശനമാണ് നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ