സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് എംഎസ് ധോണിയ്ക്കാണെന്ന് സിഎസ്‌കെ മുന്‍ താരം അമ്പാട്ടി റായിഡു. കളിക്കളത്തില്‍ എംഎസ് ധോണിയെ ആദ്യം കാണാനും ചെന്നൈ ആസ്ഥാനമായുള്ള ടീമിനെ രണ്ടാമതും കാണാന്‍ ആളുകള്‍ ഒഴുകിയെത്തുന്നത് അംഗീകരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് റായുഡു വെളിപ്പെടുത്തി.

താനും രവീന്ദ്ര ജഡേജയും ബൗണ്ടറികള്‍ അടിക്കുന്നതിനോ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയതിനോ ഒരിക്കലും അഭിനന്ദനം നേടിയിട്ടില്ലെങ്കിലും, ചെന്നൈ ആരാധകര്‍ എല്ലായ്‌പ്പോഴും എംഎസ് ധോണിക്ക് വേണ്ടി ഗര്‍ജിക്കാറുണ്ടെന്ന് റായിഡു പറഞ്ഞു. വര്‍ഷങ്ങളോളം ഇത് രവീന്ദ്ര ജഡേജയെ ചൊടിപ്പിച്ചിരുന്നതായി റായിഡു പറയുന്നു.

”ഞങ്ങള്‍ ഒരു ബൗണ്ടറിയോ സിക്സോ അടിച്ചതിന് ശേഷവും കാണികള്‍ നിശബ്ദരാകുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജഡേജയും ഞാനും കണ്ടു. ഇത് പറയുമ്പോള്‍, സിഎസ്‌കെയെ പിന്തുണയ്ക്കുന്നവര്‍ ആദ്യം എംഎസ് ധോണിയെ പിന്തുണയ്ക്കുന്നവരാണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി കരുതുന്നു. ജഡേജ പോലും നിരാശനാണ്, പക്ഷേ അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല- റായിഡു പറഞ്ഞു.

ഈ സീസണില്‍ പരിക്കിന്റെ പിടിയിലാണെങ്കിലും, ധോണി അവിശ്വസനീയമാംവിധം മികച്ച പ്രകടനം നടത്തുകയും ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്തു. ടീമുമായുള്ള ഭാവിയെക്കുറിച്ച് ധോണി ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ഇതിഹാസ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ ആംബാന്‍ഡ് ഈ സീസണിന് മുന്നോടിയായി ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദിന് കൈമാറിയിരുന്നു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി