ഐപിഎലില്‍ പരിക്കേറ്റതിന് പിന്നാലെ ടീമില്‍ നിന്നും പുറത്തുപോയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റിതുരാജ് ഗെയ്ക്വാദ്. കൈമുട്ടിനേറ്റ പരിക്കാണ് ഈ സീസണില്‍ സിഎസ്‌കെയുടെ യുവതാരത്തിന് തിരിച്ചടിയായത്. ഈ വര്‍ഷം ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിരുന്നില്ല. കൂടാതെ തുടര്‍ച്ചയായ പരാജയങ്ങള്‍ ടീം ക്യാപ്റ്റനെന്ന നിലയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടാനും കാരണമായി. അതേസമയം റിതുരാജ് ടീമില്‍ നിന്നും പുറത്തായത് നന്നായെന്നാണ് ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അവന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേയുളളൂവെന്നും ഇവര്‍ പറയുന്നു.
“ഈ സീസണില്‍ റിതുരാജ് കാര്യമായ ഒരു സംഭാവന പോലും നല്‍കിയില്ല. ഞങ്ങള്‍ അദ്ദേഹത്തെ മിസ് ചെയ്യില്ല. ഇതുവരെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത് അദ്ദേഹമായിരുന്നു. കാര്യങ്ങള്‍ വഷളാവുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇനി ചെന്നൈ ടീമിന് ഇതില്‍ നിന്നും പുറത്തുകടന്ന് മുന്നോട്ട് പോവാം, ഒരു ആരാധകന്‍ കുറിച്ചു. അതേസമയം മുഴുവന്‍ സിഎസ്‌കെ ടീമിനെയും പുറത്താക്കണം എന്നാണ് മറ്റൊരാളുടെ അഭിപ്രായം. “റിതുവിന് മാത്രം എന്ത് ചെയ്യാന്‍ കഴിയും. എല്ലാവരും മോശം ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്. ജയിക്കാന്‍ ഉദ്ദേശമില്ല”, മറ്റൊരാള്‍ എഴുതി.
“നല്ല തീരുമാനം റിതുരാജ്, ഈ ടീമിനെ ധോണിയാണ് നയിക്കേണ്ടത്. ഒരു ആരാധകന്‍ കുറിച്ചു. അതേസമയം ഗുവാഹത്തിയില്‍ വച്ചാണ് താരത്തിന് പരിക്കേറ്റത്. കടുത്ത വേദന സഹിച്ചാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. എക്‌സ്‌റേ എടുത്ത ശേഷം കൈമുട്ടില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരം ടൂര്‍ണമെന്റില്‍ നിന്നും പുറത്തുപോയത്. കൊല്‍ക്കത്തയ്‌ക്കെതിരെയുളള മത്സരത്തിന് മുന്നോടിയായി ഇന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തുപോയതായി അറിയിച്ചത്.