ഐപിഎലിൽ തുടർതോൽവികളുമായി ഈ സീസണിൽ അവസാന സ്ഥാനക്കാരായി തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. കളിച്ച അഞ്ച് മത്സരങ്ങളിൽ നാല് തോൽവിയാണ് സിഎസ്‌കെ ടീം വഴങ്ങിയത്. മുംബൈ ഇന്ത്യൻസിനെതിരെ നേടിയ വിജയം മാത്രമാണ് അവർക്ക് ഇത്തവണ അവകാശപ്പെടാനുളളത്. അതേസമയം സിഎസ്‌കെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുളള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്കേറ്റ ചെന്നൈ നായകൻ ഗെയ്ക്വാദിൽ ടൂർണമെന്റിൽ ഈ വർഷം ഇനി കളിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കോച്ച് സ്റ്റീഫൻ ഫ്‌ളെമിങ്.
കൈമുട്ടിനേറ്റ പരിക്ക് കാരണമാണ് ഗെയ്ക്വാദ് ടൂർണമെന്റിൽ നിന്നും പുറത്തുപോവുന്നത്. ഗെയ്ക്വാദിന്റെ അഭാവത്തിൽ എംഎസ് ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാവും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് ചെന്നൈ കോച്ച് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗെയ്ക്‌വാദ് ചെന്നൈയുടെ ബാറ്റിംഗ് എഞ്ചിൻ ആയിരുന്ന സാഹചര്യത്തിൽ താരത്തിന് പകരക്കാരെ കണ്ടെത്തുക ടീമിന് പരമപ്രധാനമാണ്. ചെന്നൈ ബാറ്റ്‌സ്മാന്മാരിൽ ഒരാൾ പോലും സ്ഥിരതയോടെ കളിക്കാത്ത സാഹചര്യത്തിൽ ടീമിന് ആവശ്യം ഋതുരാജിനെ പോലെ സംഭാവന ചെയ്യാൻ പറ്റുന്ന ഒരു മിടുക്കനെയാണ്..
കോൺവേ പോലെ മിടുക്കനായ ഒരു താരം ടീമിൽ ഉള്ളപ്പോൾ അയാളിലൂടെയാണ് ചെന്നൈക്ക് മികച്ച ഓപ്പണിങ് ഓപ്ഷൻ ഉണ്ട്. എന്നാൽ ഋതുരാജ് കളിക്കുന്ന മൂന്നാം നമ്പറിൽ ആണ് താരത്തെ ആവശ്യം. ഗെയ്ക്‌വാദിന് പകരം പൃഥ്വി ഷായെ പോലുള്ള ഒരാളെ കൊണ്ടുവരാൻ ചെന്നൈക്ക് ഓപ്ഷൻ ഉണ്ട്.
ഫിറ്റ്നസ് പ്രശ്നങ്ങളും അച്ചടക്ക കുറവും വരുത്തിയ പ്രശ്നങ്ങളാണ് താരത്തെ തളർത്തുനാട്. എന്നാൽ ടി20 കളിൽ താരത്തിന്റെ കഴിവും ശക്തിയും കണക്കിലെടുക്കുമ്പോൾ, അദ്ദേഹം അവിടെ തന്നെയുണ്ട്. കൂടാതെ, കോൺവേയോ രചിനോ അത്ര പെട്ടെന്ന് റൺ കയറ്റാൻ പറ്റാത്ത സാഹചര്യത്തിൽ ഷായെ പോലെ ആക്രമണ രീതിയിൽ ബാറ്റ് ചെയ്യുന്ന താരത്തിന്റെ വരവ് ടീമിന് ഗുണം ചെയ്യും എന്ന് ഉറപ്പിക്കാം.