CSK UPDATES: കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം....; ഡാൻസ് കളിയിൽ പുലി കളിക്കളത്തിൽ എലിയായി രാഹുൽ ത്രിപാഠി; ടീമിന് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് സോഷ്യൽ മീഡിയ

വലിയ പ്രതീക്ഷയോടെയാണ് മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് രാഹുൽ ത്രിപാഠി എന്ന സീനിയർ താരത്തെ ടീമിൽ എടുത്തത്. എന്നാൽ തുകയ്ക്ക് ഒപ്പിച്ചുള്ള പ്രകടനം നടത്താൻ പറ്റിയിലെന്ന് മാത്രമല്ല ക്രീസിൽ എത്തിയ ഉടനെ ഉള്ള അലസ ഭാവത്തിലൂടെ താരം ട്രോളുകളിൽ നിറയുകായാണ്. അനാവശ്യമായി ശരീരമൊക്കെ ഡാൻസുകാരെ പോലെ അനക്കി ഹെൽമെറ്റ് ഒകെ ഇടക്ക് ഒന്ന് മാറ്റി അത് വീണ്ടും തിരികെ വെക്കുന്ന താരത്തെ കാണുമ്പോൾ എന്തോ വലിയ സംഭവം ആണെന്ന് തോന്നുമെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഓരോ മത്സരം കഴിയും തോറും താരം തെളിയിക്കുന്നു.

സീസണിൽ ഇതുവരെ 4 മത്സരങ്ങളിൽ നിന്നായി 46 റൺസ് മാത്രമാണ് താരത്തിന് നേടാനായിരിക്കുന്നത്. ചെന്നൈയെ സംബന്ധിച്ച് സീസണിൽ വളരെ മോശം അവസ്ഥയിലൂടെ അവർ കടന്നുപോകുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് നായകൻ ഋതുരാജ് പരിക്കുമൂലം സീസണിൽ നിന്ന് പുറത്തായപ്പോൾ ആരാധകർ രാഹുലിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചു.

എന്നാൽ മൂന്നാം നമ്പറിൽ ഇറങ്ങി ഉത്തരവാദിത്വത്തിൽ കളിക്കേണ്ട താരം ഇന്ന് ലക്നൗവിനെതിരെ നടക്കുന്ന മത്സരത്തിലും അതിദയനീയ പ്രകടനമാണ് നടത്തിയത്. 10 പന്തുകളിൽ നിന്നായി 9 റൺസ് മാത്രാമാണ് താരത്തിന് ഇന്ന് നേടാനായത്. ചെന്നൈ മത്സരത്തിൽ വളരെ ആധിപത്യം സ്ഥാപിച്ചു നിൽക്കുന്ന സമയത്താണ് ത്രിപാഠിയുടെ വിക്കറ്റ് ടീമിന് നഷ്ടമായത്. വെറും ഒരു ബൗണ്ടറി നേടിയതൊഴിച്ചാൽ ഡാൻസ് കളിയും ചുമ്മാ ക്രീസിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അനങ്ങലും ഒഴിച്ചുനിർത്തിയാൽ ഒരു ഗുണവും താരത്തെ കൊണ്ട് ഉണ്ടായില്ല.

താരത്തിന്റെ കാരിയാറിലേക്ക് നോക്കിയാൽ രാഹുൽ ത്രിപാഠി തന്റെ ഐപിഎൽ കരിയറിൽ ഇതുവരെ 99 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 26.53 ശരാശരിയിൽ 2,282 റൺസ് നേടിയിട്ടുണ്ട്. 12 അർദ്ധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്, ഏറ്റവും ഉയർന്ന ഐപിഎൽ സ്കോർ 93 റൺസാണ്. തന്റെ ഐപിഎൽ കരിയറിൽ 228 ഫോറുകളും 85 സിക്സറുകളും നേടിയ താരത്തെ 2025 ലെ ഐപിഎൽ ലേലത്തിൽ ചെന്നൈ 3.40 കോടി രൂപയ്ക്ക് സ്വന്തമാക്കി.