CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

പവർപ്ലേയ്ക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ്, ആക്രമണത്തിലേക്ക് കൊണ്ടുവന്നാൽ രവിചന്ദ്രൻ അശ്വിനെ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്ന് ക്രിസ് ശ്രീകാന്ത് വിശദീകരിച്ചു. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്, ആർസിബിക്കും രാജസ്ഥാൻ റോയൽസിനും (ആർആർ) എതിരെ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയതിനെ തുടർന്നാണ് മുൻ ഇന്ത്യൻ ഓപ്പണറുടെ ഉപദേശം.

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ (എംഐ) വിജയത്തോടെയാണ് സിഎസ്കെ തങ്ങളുടെ പ്രചാരണം ആരംഭിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. മൂന്ന് മത്സരങ്ങളിലായി 10 ഓവറുകൾ എറിഞ്ഞ അശ്വിൻ മൂന്ന് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. അതിനേക്കാൾ ബുദ്ധിമുട്ടിക്കുന്നത് 9.90 എന്ന ഇക്കോണമി റേറ്റിൽ അദ്ദേഹം റൺസ് വഴങ്ങുന്നതാണ്. മൂന്ന് മത്സരങ്ങളിലും പവർപ്ലേയ്ക്കുള്ളിൽ ഒരു ഓവർ എറിഞ്ഞ അശ്വിൻ ആ മൂന്ന് ഓവറുകളിൽ നിന്ന് 49 റൺസ് വഴങ്ങുകയും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനും പറ്റിയത്.

7 മുതൽ 18 വരെയുള്ള ഓവറുകളിൽ അശ്വിന് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പറഞ്ഞ ശ്രീകാന്ത് ഡെവൺ കോൺവേയെയും അൻഷുൽ കാംബോജിനെയും ടീമിലേക്ക് കൊണ്ടുവരാനും സി‌എസ്‌കെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.

“ജാമി ഓവർട്ടണിന് പകരം കോൺവേ വരണം, അൻഷുൽ കാംബോജിനെയും ഇലവനിലേക്ക് കൊണ്ടുവരണം. അശ്വിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തെ ഒഴിവാക്കരുത്, പക്ഷേ പവർപ്ലേയിൽ പന്തെറിയുന്നത് തടയുക. 7-18 ഓവറിനുള്ളിൽ അദ്ദേഹത്തിന് നന്നായി പന്തെറിയാൻ കഴിയും. ജഡേജയും നൂർ അഹമ്മദും ഉള്ളതിനാൽ, അവർക്ക് അശ്വിൻ കൂടി ചേരുമ്പോൾ കാര്യങ്ങൾ കണ്ട്രോൾ ചെയ്യാൻ പറ്റും. ഞാൻ ആണെങ്കിൽ ത്രിപാഠിയെ ഒഴിവാക്കി കാംബോജിനെയും ഓവർട്ടണിന് പകരം കോൺവേയെയും ടീമിലേക്ക് കൊണ്ടുവരും, ”ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

എന്തായാലും ടീമിൽ മാറ്റങ്ങൾ വരുത്തി ഇല്ലെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന് ഈ സീസൺ ഒരു ദുരന്തമായി കലാശിക്കാനുള്ള സാധ്യത കൂടുതലാണ്.

Latest Stories

IPL 2025: എന്നെ ഒരു മത്സരത്തിൽ എങ്കിലും ഒന്ന് ഇറക്കുക ടീമേ, 10 . 75 കോടിക്ക് എടുത്തിട്ട് അവസരമില്ലാതെ ബോറടിക്കുന്നു ; ഒരു കാലത്തെ ഇന്ത്യയുടെ വലിയ പ്രതീക്ഷയുടെ അവസ്ഥ ദയനീയം

'ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്'; ട്രാൻസ്പോർട്ട് കമ്മീഷണർ

RR VS DC: ഇവനെയൊക്കെ തീറ്റിപ്പോറ്റുന്ന പൈസയ്ക്ക് രണ്ട് വാഴ വച്ചാല്‍ മതിയായിരുന്നു, വീണ്ടും ഫ്‌ളോപ്പായ ഡല്‍ഹി ഓപ്പണറെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റി; ബുൾഡോസർ രാജിൽ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് നാഗ്‌പൂർ മുനിസിപ്പൽ കമ്മീഷണർ

RR VS DC: ആദ്യ കളിയില്‍ വെടിക്കെട്ട്, പിന്നെ പൂജ്യത്തിന് പുറത്ത്, കരുണ്‍ നായരെ ആദ്യമേ പറഞ്ഞുവിട്ട് രാജസ്ഥാന്‍, വീഡിയോ

വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;കാവൽക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

INDIAN CRICKET: ഞാന്‍ വീണ്ടും ഓപ്പണറായാലോ, എന്തൊക്കെയാണ് ഇവിടെ നടക്കുന്നേ, ആ മത്സരത്തിന് ശേഷം തോന്നിയ കാര്യത്തെ കുറിച്ച് രോഹിത് ശര്‍മ്മ

വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല, ബി ജെ പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!