CSK UPDATES: ധോണി മാത്രമല്ല ടീമിലെ താരങ്ങൾ ഒന്നടങ്കം വിരമിക്കണം, ചെന്നൈ സൂപ്പർ കിങ്‌സ് പിരിച്ചുവിടണം; എക്‌സിൽ ശക്തമായി ബാൻ ചെന്നൈ മുദ്രാവാക്ക്യം

ഐപിഎല്ലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വമ്പൻ നാണക്കേട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ ആയത്.

ടി 20 യിൽ പവർ പ്ലേയിൽ ടീമുകൾ എല്ലാം നല്ല രീതിയിൽ റൺ നേടുമ്പോൾ ചെന്നൈ ബാറ്റ്‌സ്മാന്മാർ അവിടെ ടെസ്റ്റ് കളിക്കുന്ന കാഴ്ച്ച ഇന്നലെയും കാണാൻ സാധിച്ചു. 20 ഓവറുകൾ ഉള്ളു എന്നതും അവിടെ നന്നായി കളിക്കണം എന്നോ ഉള്ള ഒരു വിചാരവും ചെന്നൈക്ക് ഇല്ല. ഇപ്പോൾ നടക്കുന്ന ചെന്നൈ- കൊൽക്കത്ത മത്സരം അതിന് ഉദാഹരണം ആയിരുന്നു എന്ന് പറയാം. തുടക്കം മുതൽ താരങ്ങൾ അടിച്ചു കളിക്കുന്നതിന് പകരം ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി ഒരു ബാറ്റ്സ്മാൻ പോലും ടി 20 ക്ക് യോജിച്ച ശൈലിയിൽ കളിച്ചില്ല. ക്രീസിൽ പിടിച്ചുനിൽക്കാൻ നോക്കിട്ടോ, ഒരു ഗുണവും ഉണ്ടായില്ല എന്ന് മാത്രമല്ല അതിദയനീയമായി കാര്യങ്ങൾ. രചിൻ രവീന്ദ്ര (4 ) കോൺവേ (12 ) ത്രിപാഠി( 16 ) വിജയ് ശങ്കർ (29 ) രവിചന്ദ്രൻ അശ്വിൻ (1/0 രവീന്ദ്ര ജഡേജ ( 0 ) ദീപക്ക് ഹൂഡ (0 ) ധോണി ( 1 ) നൂർ അഹമ്മദ് ( 1 ) ഇങ്ങനെ പോകുന്നു സ്‌കോറുകൾ.

സീസണിലെ ആദ്യ മത്സരത്തിൽ മാത്രം ജയിച്ച ചെന്നൈ പിന്നെ അങ്ങോട്ട് ഇതുവരെ ഒരൊറ്റ മത്സരത്തിൽ പോലും മികവ് കാണിച്ചിട്ടില്ല. ആശ്വസിക്കാൻ ഇടക്ക് നൂറും ഖലീലും നടത്തിയ ചില പ്രകടനം ഒഴിച്ചാൽ “ഇത് ഞങ്ങളുടെ പഴയ ചെന്നൈ അല്ല ” എന്ന് ആരാധകരെ കൊണ്ട് ടീം പറയിപ്പിക്കുന്ന രീതിയിലാണ് കളിക്കുന്നത്.

X ലെ ആരാധകർ CSK യുടെ പതനത്തിൽ നിരാശരായി എഴുതിയത് ഇങ്ങനെ :

“ധോണി മാത്രമല്ല, മുഴുവൻ CSK ടീമും വിരമിക്കേണ്ടതുണ്ട്, ഈ ഫ്രാഞ്ചൈസി പിരിച്ചുവിടേണ്ടതുണ്ട്.”

മറ്റൊരു ഉപയോക്താവ് പരിഹാസത്തോടെ എഴുതി:

“കളി ജയിക്കുന്നതിനുപകരം മരങ്ങൾ നടുന്നതിന് CSK സംഭാവന നൽകി. ടീമിന്റെ യഥാർത്ഥ നിസ്വാർത്ഥമായ പ്രവൃത്തി.”

എന്തായാലും ഉടൻ തന്നെ ടീമിൽ കാര്യമായ അഴിച്ചുപണി നടത്തി ഇല്ലെങ്കിൽ ഈ ചെന്നൈ ടീം സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിക്കും എന്ന ഘട്ടത്തിൽ കാര്യങ്ങൾ എത്തും എന്ന് ഉറപ്പാണ്.

Latest Stories

INDIAN CRICKET: ബിസിസിഐ ആ മൂന്ന് താരങ്ങളെ ചതിച്ചു, അവർക്ക്....;തുറന്നടിച്ച് അനിൽ കുംബ്ലെ

'കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണം, ആപത്ഘട്ടത്തില്‍ പോലും സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല'; മുഖ്യമന്ത്രി

IPL THROWBACK: എനിക്ക് അവനെ ഇഷ്ടമില്ലായിരുന്നു, കാണുമ്പോള്‍ വെറുപ്പ് തോന്നും, ഞങ്ങള്‍ തമ്മില്‍ ഒരിക്കലും സെറ്റാകില്ലെന്ന് കരുതി, കോഹ്‌ലിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എബിഡി

ഈ റെക്കോർഡുകൾ മോഹൻലാലിന് മാത്രം; മലയാളത്തിൽ മറ്റൊരു നടനുമില്ല!

ഇന്ത്യൻ വംശജ അനിത ആനന്ദ് കാനഡയുടെ പുതിയ വിദേശകാര്യമന്ത്രി; 28 പേരുള്ള മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ 24 പേരും പുതുമുഖങ്ങൾ

സീന്‍ ബൈ സീന്‍ കോപ്പി, സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; 'സിത്താരേ സമീന്‍ പര്‍' ട്രെയ്‌ലറിന് വന്‍ വിമര്‍ശനം

IPL 2025: ഒരു പുരുഷ ടീം ഉടമയോട് നീ ഇമ്മാതിരി ചോദ്യം ചോദിക്കുമോ, ഇങ്ങനെ അപമാനിക്കരുത്; മാക്സ്‌വെല്ലുമായി ചേർത്ത റൂമറിന് കലക്കൻ മറുപടി നൽകി പ്രീതി സിന്റ

INDIAN CRICKET: കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ അവനാണ്, ആ സൂപ്പര്‍താരത്തെ എന്തായാലും ഇന്ത്യ കളിപ്പിക്കണം, ഇംപാക്ടുളള താരമാണ് അവനെന്ന് അനില്‍ കുംബ്ലെ

ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു; ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ്, വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

കളമശ്ശേരി സ്ഫോടന കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി