ഇപ്പോൾ നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായുള്ള (LSG) ഐപിഎൽ 2025 മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഓട്ടോമേറ്റഡ് റോബോ ഡോഗ് ക്യാമറയിൽ ഒപ്പിച്ച തമാശ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മത്സരത്തിന് മുമ്പ് ചെന്നൈയിലെ സ്റ്റാഫ് അംഗത്തോടൊപ്പം നടക്കുന്നതിനിടെ ഓട്ടോമേറ്റഡ് ക്യാമറ ശ്രദ്ധയിൽപ്പെടുക ആയിരുന്നു. കണ്ട ഉടനെ അതിന്റെ കൈപിടിച്ച്, ക്യാമറ മറിച്ചിട്ട് സ്റ്റാഫ് അംഗത്തോടൊപ്പം ചിരിക്കുന്നതും വീഡിയോയിൽ കാണാം. ധോണിയുടെ നായകളോടുള്ള വാത്സല്യം കൊണ്ടായിരിക്കാം ക്യാമറ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത് എന്ന അഭിപ്രായവുമായി ആരാധകർ എത്തി.
എന്തായാലും ഈ സീസണിൽ ഓട്ടോമേറ്റഡ് റോബോ ഡോഗ് ക്യാമറ കളത്തിൽ താരമാകുന്ന കാഴ്ച്ച കാണാൻ സാധിക്കുന്നുണ്ട്. താരങ്ങൾ എല്ലാം അതിനെ നോക്കുന്നതും അതിന്റെ കൈപിടിക്കുന്നതും ചിരിക്കുന്ന വിഡിയോയും എല്ലാം പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത്.
അതേസമയം മത്സരത്തിലേക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ പോരിൽ ലക്‌നൗ സൂപ്പർ ജയൻറ്സ് ആദ്യം ബാറ്റ് ചെയ്ത് നേടിയത് 166 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ തുടക്കത്തിലേ പതർച്ചക്ക് ശേഷം അവസാനം മനോഹരമായി തിരിച്ചെത്തി 166 – 7 വരെ എത്തുക ആയിരുന്നു. ഏറെ കാലത്തിന് ശേഷം മനോഹരമായി കളിച്ച് അർദ്ധ സെഞ്ച്വറി നേടിയ നായകൻ റിഷഭ് പന്ത് (63) ടീമിന്റെ ടോപ് സ്‌കോറർ ആയി.
🤣🤣💛 pic.twitter.com/eGO5vemXUi
— Bhuvan 🦁 (@bhuvanChari007) April 14, 2025
Read more