CT 2025: ആർക്കും ജയിക്കാം, ദുബായിൽ ഇഞ്ചോടിഞ്ച് പോര്; ഇന്ത്യക്ക് രക്ഷകനായി ഷമി

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 265 റൺസ്. ഓസ്‌ട്രേലിയയെ 264 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ആർക്കും ഒരു അധിക മേധാവിത്വം നൽകാത്ത ആദ്യ ഇന്നിങ്‌സാണ് കടന്നു പോയത്.

ഓസ്‌ട്രേലിയയുടെ ടോപ് സ്കോററായത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്. താരം 96 പന്തിൽ 73 റൺസാണ് നേടിയത്. കൂടാതെ വിക്കറ്റ് കീപ്പർ അലക്സ് കാരിയും 57 പന്തിൽ 61 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ട്രാവിസ് ഹെഡ് (39) റൺസ്, മാർനസ് ലാബൂസ്ചാഗ്നേ (29), ബെൻ ദ്വാർഷുയിസ് (19), നാഥാൻ എലീസ്സ് (10) റൺസ് എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ് പ്രകടനം കാഴ്ച് വെച്ചത് പേസ് ബോളർ മുഹമ്മദ് ഷമിയാണ്. താരം 10 ഓവറിൽ 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കൂടാതെ വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, എന്നിവർ രണ്ട് വിക്കറ്റുകളും, അക്‌സർ പട്ടേൽ, ഹാർദിക്‌ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.