CT 2025: എന്ത് വേണമെങ്കിലും എന്നെ പറഞ്ഞോ, എന്റെ ബാറ്റ് നിനക്കുള്ള മറുപടി നൽകും; ഇന്ത്യൻ സൂപ്പർതാരം പറഞ്ഞത് ഇങ്ങനെ

കഴിഞ്ഞ രണ്ട് മാസമായി ഏകദിന ക്രിക്കറ്റിൽ ശ്രേയസ് അയ്യർ പുലർത്തുന്ന അത്ര സ്ഥിരത മറ്റൊരു താരവും പുലർത്തിയിട്ടില്ല എന്ന് പറയാം. ടീമിൽ എന്തിനാണ് അയ്യരെ തിരഞ്ഞെടുത്തത് എന്ന ചോദ്യം നിലനിൽക്കെയാണ് അയ്യരുടെ ചാമ്പ്യൻസ് ട്രോഫിയിലെ തകർപ്പൻ പ്രകടനം പിറന്നത്. 2025 ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ഇന്ത്യക്കായി ഏറ്റവും സ്ഥിരത പുലർത്തിയ താരവും അയ്യർ തന്നെ ആയിരുന്നു. എന്തായാലും മികച്ച പ്രകടനത്തിന് പിന്നാലെ അയ്യർ ചില മറുപടികൾ നൽകിയിരിക്കുകയാണ്.

ഷോർട്ട് പിച്ച് പന്തുകൾക്കെതിരെ അയ്യർ മുമ്പ് ബുദ്ധിമുട്ടുന്ന കാഴ്ച്ച നമ്മൾ കണ്ടിട്ടുണ്ട്. എതിരാളികൾ പലപ്പോഴും ഈ ബലഹീനതയെ ലക്ഷ്യം വച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡ് ഇതേ തന്ത്രം പരീക്ഷിച്ചു, പക്ഷേ അയ്യർ ആകട്ടെ ഇനിയും എത്ര ഷോർട്ട് ബോൾ ഇരുനിഞ്ഞാലും ഞാൻ വീഴില്ല എന്ന നിലപാടിൽ നിൽക്കുക ആയിരുന്നു. 79 റൺസ് നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറി ഇന്ത്യയെ വിജയിപ്പിക്കാൻ അദ്ദേഹം സഹായിച്ചു.

ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുമ്പോൾ, അന്നത്തെ മത്സരത്തിൽ സെഞ്ച്വറി നഷ്ടമായതിൽ തനിക്ക് ഒരു ഖേദവുമില്ലെന്ന് അയ്യർ പറഞ്ഞു. “ഞാൻ ഒരു സെഞ്ച്വറി നേടിയില്ല എന്നാലും ഞാൻ ഹാപ്പിയാണ്, പക്ഷേ എനിക്ക് അതിൽ ഖേദമില്ല. ടീമിന് നല്ലൊരു ടോട്ടൽ നേടാൻ ഞാൻ സഹായിച്ചതിനാൽ അത് കൂടുതൽ മികച്ചതായി തോന്നി, ഞങ്ങൾ 44 റൺസിന്റെ വിജയം നേടി,” അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ജോഫ്ര ആർച്ചറിനെതിരെ നേടിയ രണ്ട് സിക്സറുകളിൽ നിന്നാണോ ഷോർട്ട് ബോളുകൾക്കെതിരെ അയ്യർക്ക് ആത്മവിശ്വാസം ഉണ്ടായതെന്ന് താരത്തോട് ചോദിച്ചു. തന്റെ ആഭ്യന്തര സീസൺ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ, അതെ. പക്ഷേ, എന്റെ ആഭ്യന്തര സീസണിൽ, ഞാൻ നിരവധി മത്സരങ്ങൾ കളിച്ചു, ബുദ്ധിമുട്ടുള്ള പന്തുകളിൽ നിന്ന് സിക്സറുകൾ അടിച്ചു. അത് എനിക്ക് ആത്മവിശ്വാസം നൽകി,” അദ്ദേഹം വിശദീകരിച്ചു.

വിമർശകർക്ക് എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഒന്നും പറയേണ്ടതില്ലെന്ന് അയ്യർ ആത്മവിശ്വാസത്തോടെ മറുപടി നൽകി. “ആരോടും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. എന്റെ ശ്രദ്ധ എന്നിൽ വിശ്വസിക്കുന്നതിലും എന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നതിലുമാണ്. ഫലങ്ങൾ സ്വയം സംസാരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

Latest Stories

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും

INDIAN CRICKET: ആ ഫോൺ കോൾ വന്നില്ലെങ്കിൽ നിങ്ങൾ ആ കാഴ്ച്ച കാണില്ലായിരുന്നു, ഞാൻ ആ തീരുമാനം....; ആരാധകരെ ഞെട്ടിച്ച് സച്ചിൻ ടെണ്ടുൽക്കർ; പറഞ്ഞത് ഇങ്ങനെ

IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന